എഡിറ്റര്‍
എഡിറ്റര്‍
എടപ്പാടി പളനിസ്വാമി തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
എഡിറ്റര്‍
Thursday 16th February 2017 4:52pm

 

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി എടപ്പാടി പളനിസ്വാമി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവാണ് സത്യപ്രതിജ്ഞ ചെല്ലിക്കൊടുത്തത്. മുഖ്യമന്ത്രിക്കൊപ്പം 31 മന്ത്രിമാരും സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റെടുത്തു.


Also read ‘പുലയന്‍’ വിലക്കപ്പെട്ട വാക്കോ? പുലയന് എന്ന് പേരിട്ടതിന് കോളേജ് മാഗസിന് മാനേജ്‌മെന്റിന്റെ വിലക്ക് 


മുഖ്യമന്ത്രിക്കു ശേഷം എട്ട് മന്ത്രിമാരെ ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്യാനാണ് രാജ്ഭവന്‍ ക്ഷണിച്ചത്. ജയലളിത മന്ത്രിസഭാ കാലത്ത് തുടങ്ങിയ നടപടിയാണ് മന്ത്രിമാര്‍ ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്യുക എന്നത്.

15 ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണം എന്നാണ് ഗവര്‍ണര്‍ എ.ഐ.എ.ഡി.എം.കെ നേതാവ് പളനിസ്വാമിയോട് ആവശ്യപ്പെട്ടിട്ടുള്ളത്. ജയലളിത മന്ത്രിസഭയില്‍ പനീര്‍ശെല്‍വത്തിനു പിന്നില്‍ മുന്നാമനായിരുന്ന പളനിസ്വാമിക്ക് ശെല്‍വം വിമത ശബ്ദമുയര്‍ത്തി പുറത്ത് പോയതാണ് മുഖ്യമന്ത്രിക്കസേരയിലേക്കുള്ള വഴി തുറന്നത്.

ജയലളിതയുടെ മരണത്തിനുശേഷം നിലനിന്നിരുന്ന രാഷ്ട്രീയ പ്രതിസന്ധിക്ക് അവസാനമായാണ് പളനിസ്വാമിയുടെ സത്യപ്രതിജ്ഞയെ കാണുന്നതെങ്കിലും ഭൂരിപക്ഷം തെളിയിക്കുക എന്ന വലിയൊരു കടമ്പ പളനിസ്വാമിക്കും പാര്‍ട്ടിക്കും മറികടക്കാനുണ്ട്. കൂവത്തുരിലെ റിസോര്‍ട്ടില്‍ നിന്ന് മുഴുവന്‍ എം.എല്‍.എമാരും സത്യപ്രതിജ്ഞയ്‌ക്കെത്തിയില്ല എന്നതും ശ്രദ്ധയോടെയാണ് തമിഴ് രാഷ്ട്രീയം നോക്കികാണുന്നത്.

എടപ്പാടി പളനിസാമിയും കാവല്‍ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വവും ഇന്നലെ രാജ്ഭവനിലെത്തി മുഖ്യമന്ത്രിസ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ചിരുന്നു. 124 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നായിരുന്നു എടപ്പാടിയുടെ അവകാശവാദം. ഇതിനു ശേഷമായിരുന്നു ഗവര്‍ണര്‍ പളനിസ്വാമിയെ മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കാന്‍ ക്ഷണിച്ചിരുന്നത്.

Advertisement