പാലക്കാട്: കല്ലടിക്കോട് അമ്മയെയും മകളെയും കാട്ടാന ചവിട്ടിക്കൊന്നു. കല്ലടിക്കോട് പാലോട് സ്വദേശികളായ ഓമന(32), മകള്‍ കാവ്യ(8) എന്നിവരാണ് മരിച്ചത്. വീട്ടിന്റെ തൊട്ടടുത്ത പൈപ്പില്‍ നിന്ന് രാവിലെ വെള്ളമെടുക്കാനെത്തിയപ്പോഴാണ് ആനയുടെ ആക്രമണമുണ്ടായത്.

കാട്ടാനയുടെ ആക്രമണം തടയാന്‍ വനം വകുപ്പ് നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയാണ്. മൂന്ന് മാസം മുമ്പ് ഇവിടെ ഒരു ആദിവാസി ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.