തിരുവനന്തപുരം: പാലക്കാട് സൂര്യാഘാതത്തെ തുടര്‍ന്ന് മനുഷ്യര്‍ക്ക് പൊള്ളലേറ്റ സംഭവത്തെക്കുറിച്ച് പഠിക്കാന്‍ ശാസ്ത്ര സംഘത്തെ അച്ചിട്ടുണ്ടെന്ന് റവന്യൂമന്ത്രി കെ പി രാജേന്ദ്രന്‍ നിയമസഭയെ അറിയിച്ചു. വേനല്‍ച്ചൂട് രൂക്ഷമായത് കാരണം കാര്‍ഷിക മേഖലയിലെയും നിര്‍മാണ മേഖലയിലെയും തൊഴിലാളികളുടെ ജോലിസമയം പുന:ക്രമീകരിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

അതിനിടെ സൂര്യാഘാതമേറ്റ് വടക്കഞ്ചേരിക്കടുത്ത് കിഴക്കഞ്ചേരിയിലും ഒറ്റപ്പാലം പാലപ്പുറം പല്ലാര്‍മംഗലത്തും രണ്ടുപേര്‍ക്ക് കൂടി പൊള്ളലേറ്റു. കിഴക്കഞ്ചേരി മമ്പാട് തച്ചക്കോട് ഹംസയുടെ മകന്‍ ആരിഫിനും (20) പട്ടാമ്പി എഴുവന്തല ചന്ദ്രത്തൊടി പ്രകാശനുമാണ് (കുട്ടന്‍25) സൂര്യാഘാതമേറ്റത്. പല്ലാര്‍മംഗലത്ത് ഭാരതപ്പുഴയില്‍ കുളിക്കാന്‍പോയപ്പോഴാണ് കഴിഞ്ഞദിവസം പ്രകാശന് പൊള്ളലേറ്റത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് മമ്പാട്പുഴയില്‍ കുളിക്കാനിറങ്ങുന്നതിനിടെയാണ് ആരിഫിന്റെ പുറത്ത് സൂര്യാഘാതമേറ്റത്.

Subscribe Us:

ലക്കിടി തെക്കുമംഗലത്തും കൊഴിഞ്ഞാമ്പാറ ശങ്കരമ്പാംപാളയത്തും സൂര്യാഘാതമേറ്റ് അവശനിലയിലായ രണ്ട് പശുക്കള്‍ ചത്തു.