ചിറ്റൂര്‍:ബി ജെ പി പ്രവര്‍ത്തകനെ ബസ്സില്‍കയറി കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി പാലക്കാട് ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. പാലക്കാട് ഓടുന്ന ബസില്‍കയറി ഒരാളെ വെട്ടിക്കൊന്നു. ബി ജെ പി പ്രവര്‍ത്തകന്ട കഞ്ചിക്കോട് സ്വദേശി രതീഷിനെയാണ് ഒരുസംഘമാളുകള്‍ ബസില്‍കയറി വെട്ടിക്കൊലപ്പെടുത്തിയത്. രാഷ്ട്രീയസംഘര്‍ഷത്തിന്റെ ഭാഗമാണ് ഇതെന്ന് പോലീസ് പറഞ്ഞു.

ആക്രമണത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ലെനിന്‍, ലിനു, ഗിരീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. തദ്ദേശതിരഞ്ഞെടുപ്പിനെതുടര്‍ന്നുണ്ടായ രാഷ്ട്രീയസംഘട്ടനത്തിന്റ ഭാഗമായിരിക്കാം ആക്രമമണമെന്ന് പോലീസ് സംശയിക്കുന്നു.