പാലക്കാട്: പാലക്കാട് പുതുശ്ശേരിയില്‍ വാനും ലോറിയും കൂട്ടിയിടിച്ച് ഏഴ് പേര്‍ മരിച്ചു കോയമ്പത്തൂര്‍ പീളമേട് സ്വദേശികളായ ശ്രീനിവാസന്‍ , ഭാര്യ സരിത, മകന്‍ കനേഷ് കൃഷ്ണ,വിനേഷ്, ദീപ 6 മാസം പ്രായമുള്ള ലക്ഷമി ശ്രീ വാന്‍ ഡ്രൈവര്‍ മധു എന്നിവരാണ് മരിച്ചത്.

പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു അപകടം. പീളമേടില്‍ നിന്നും ഗൂരുവായൂരിലേക്ക് വരികയായിരുന്ന ഓംനി വാനും കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്.