Administrator
Administrator
തൊണ്ടി മുതലായി 30 ലക്ഷത്തിന്റെ ലോട്ടറികള്‍ പോലീസ് സ്വീകരിച്ചു
Administrator
Saturday 30th October 2010 1:08pm

sikkim lotteryപാലക്കാട്: മുന്‍കൂര്‍ നികുതിയടക്കാത്തതിന്റെ പേരില്‍ മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സില്‍ നിന്നും പിടിച്ചെടുത്ത ലോട്ടറി ടിക്കറ്റുകള്‍ പോലീസ് തൊണ്ടിമുതലായി സ്വീകരിച്ചു. വാണിജ്യ നികുതി വകുപ്പ് ടിക്കറ്റ് കൈമാറാന്‍ ശ്രമിച്ചിരുന്നെങ്കിലും ഇന്നലെ പോലീസ് അതു സ്വീകരിക്കാന്‍ വിസമ്മതിച്ചിരുന്നു.

ഇന്നു രാവിലെയാണു ടിക്കറ്റുകള്‍ തൊണ്ടി മുതലായി സ്വീകരിക്കാന്‍ പോലീസ് തയ്യാറായത്. വാണിജ്യ നികുതി വകുപ്പ് പിടിച്ചെടുത്ത ടിക്കറ്റുകള്‍ മേഘയ്ക്കു മടക്കി നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ടിക്കറ്റുകള്‍ പോലീസ് മുഖാന്തരം തിരിച്ചു നല്‍കാനായിരുന്നു വാണിജ്യ നികുതി വകുപ്പ് ഇന്നലെ തീരുമാനിച്ചിരുന്നു.

Advertisement