പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകനെ അക്രമിസംഘം വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് ആര്‍എസ്എസ് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ വീണ്ടും സംഘര്‍ഷം. രണ്ടു സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. അയ്യപ്പന്‍കുട്ടി, അരവിന്ദാക്ഷന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇന്നലെ രാ്ത്രി കൊട്ടേക്കാട്ട് കാളിപ്പാറയിലാണ് സംഭവം നടന്നത്.

ഇന്നലെ ബസില്‍ യാത്ര ചെയ്യുന്നതിനിടെ പുതുശേരി കാളാണ്ടിത്തറ പുത്തൂര്‍പ്പാടം കൃഷ്ണന്റെ മകന്‍ രതീഷ് (25) നെ അക്രമി സംഘം കൊലപ്പെടുത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഇന്നലെ പാലക്കാട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരുന്നു.