തിരുവനന്തപുരം: ഷൊര്‍ണൂര്‍ ത്രാങ്ങാലിയില്‍ പടക്കശാലക്ക് തീപിടിച്ച് ഒമ്പതുപേര്‍ മരിക്കാനിടയായ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആഭ്യന്തരമന്ത്രി എ.ഡി.ജി.പി മഹേഷ് കുമാര്‍ സിംഗ്ലക്ക്് നിര്‍ദേശം നല്‍കി. അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ കെ.വി.മോഹന്‍ കുമാറിനോട് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ 10,000 രൂപയുടെ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ പോലീസ് സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്‌ടെന്ന് എഡിജിപി മഹേഷ് കുമാര്‍ സിംഗ്‌ള കോഴിക്കോട് പറഞ്ഞു. പരിക്കേറ്റവരെ പ്രവേശിപ്പിച്ച തൃശൂരില്‍ പോലീസ് കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ഫോണ്‍ നമ്പര്‍: 0487-2424193.