പാലക്കാട്: സി.പി.ഐ.എം പാലക്കാട് ജില്ലാ കമ്മറ്റി ഓഫീസ് ആക്രമിച്ച കേസില്‍ ബി.ജെ.പി ജില്ലാ നേതാക്കള്‍ക്ക് തടവും പിഴയും. ജില്ലാ പ്രസിഡന്റ് സി കൃഷ്ണകുമാര്‍, സെക്രട്ടറി പി സാബു എന്നിവര്‍ക്ക് രണ്ടേകാല്‍ കൊല്ലം തടവും 12000 രൂപ പിഴയും ആണ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ശിക്ഷ വിധിച്ചത്. 2008 ആഗസ്ത് 13നാണ് ഓഫീസ് ആക്രമിച്ചത് .