പാലക്കാട്:  കഴിഞ്ഞ രണ്ടുദിവസത്തെ അക്രമസംഭവങ്ങളെ തുടര്‍ന്ന് പാലക്കാട് മുനിസിപ്പല്‍ പരിധിയിലും പുതുശ്ശേരി, മരുതറോഡ്, മലമ്പുഴ പഞ്ചായത്തുകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. വ്യാഴാഴ്ച രാത്രി 8മുതല്‍ ശനിയാഴ്ച രാത്രി 7 വരെയാണ് നിരോധനാജഞ.

ഇതുപ്രകാരം ഈ സമയത്തിനിടയ്ക്ക് ജാഥ, പ്രകടനം എന്നിവ നടത്താനോ മാരകായുധങ്ങള്‍ കൊണ്ടുനടക്കാനോ പാടില്ല. കൂട്ടംകൂടിനിന്ന് മുദ്രാവാക്യം മുഴക്കുന്നതും നിരോധിച്ചിട്ടുണ്ടെന്ന് കളക്ടര്‍ കെ.വി മോഹന്‍കുമാര്‍ അറിയിച്ചു.

കഴിഞ്ഞ ബുധനാഴ്ചമുതലാണ് പാലക്കാട് അനിഷ്ടസംഭവങ്ങളുടെ തുടങ്ങിയത്. ബസ്സില്‍ യാത്ര ചെയ്യവേ ബി.ജെ.പി പ്രവര്‍ത്തകനെ അക്രമികള്‍ വെട്ടക്കൊല്ലുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്നലെ രണ്ടു സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റിരുന്നു. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ.