പാലക്കാട്: നഗരസഭയില്‍ വനിതകള്‍ക്കായി പ്രത്യേക മുറിഅനുവദിക്കാനാവില്ലെന്ന പാര്‍ട്ടിനിലപാടില്‍ പ്രതിഷേധിച്ച് നഗരസഭാ കൗണ്‍സിലര്‍ പ്രമീള ശശിധരന്‍ ബി.ജെ.പി ജില്ലാസെക്രട്ടറി സ്ഥാനം രാജിവച്ചു.

പാലക്കാട് നഗരസഭയില്‍ വനിതകള്‍ക്കായി പ്രത്യേക മുറി അനുവദിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. അന്‍പത്തിരണ്ട് കൗണ്‍സിലര്‍മാരുള്ള നഗരസഭയിലെ ഇരുപത്തിയെട്ട് വനിതാ കൗണ്‍സിലര്‍മാര്‍ ചേര്‍ന്നാണ് ആവശ്യമുന്നയിച്ചത്.

ഇന്നു നടന്ന നഗരസഭാ കക്ഷികളുടെ യോഗത്തില്‍ ഈ ആവശ്യം നിരസിക്കുകയായിരുന്നു. ഇത്തരത്തില്‍ പ്രത്യേക മുറി അനുവദിക്കാന്‍ വകുപ്പില്ലെന്ന് ചൂണ്ടിക്കാട്ടി ഒഴിവാക്കുകയായിരുന്നു.