Categories

ഹ­നു­മാന്‍ ക്ഷേത്രം ഏ­റ്റെ­ടു­ക്കാ­നു­ള്ള നീ­ക്കം ആര്‍ എ­സ് എ­സ് തടഞ്ഞു

പാലക്കാട്: ടി­പ്പു­സുല്‍­ത്താന്‍ കോ­ട്ട­ക്കു­ള്ളി­ലെ ഹ­നു­മാന്‍ ക്ഷേത്രം ഏ­റ്റെ­ടു­ക്കാ­നെത്തി­യ സര്‍­ക്കാര്‍ ഉ­ദ്യോ­ഗസ്ഥ­രെ ആര്‍ എ­സ് എ­സ് – വി എ­ച്ച് പി സം­ഘം ത­ടഞ്ഞു. മ­ല­ബാര്‍ ദേ­വ­സ്വം ബോര്‍­ഡ് അ­സി­സ്റ്റന്റ് ക­മ്മീ­ഷ­ണര്‍ വി­ലാ­സിനി, മെം­ബര്‍­മാരാ­യ ശ­ങ്കരന്‍, വേ­ണു ഗോ­പാല്‍ എ­ന്നി­വ­രെ­യാ­ണ് സം­ഘം ത­ട­ഞ്ഞ­ത്.

പോ­ലീ­സ് സം­ര­ക്ഷ­ണ­ത്തോ­ടെ­യാ­ണ് ഉ­ദ്യോ­ഗ­സ്ഥര്‍ സ്ഥ­ല­ത്തെ­ത്തി­യത്. ക്ഷേ­ത്രം ഏ­റ്റെ­ടു­ത്ത് കൊ­ണ്ടു­ള്ള ഉ­ത്തര­വ് ചു­വ­രില്‍ പ­തി­ക്കാ­നു­ള്ള നീ­ക്കം പ്ര­വര്‍­ത്ത­കര്‍ ത­ട­യു­ക­യാ­യി­രുന്നു. തു­ടര്‍­ന്ന് പോ­ലീസും പ്ര­വര്‍­ത്ത­കരും ത­മ്മില്‍ ഉന്തും ത­ള്ളു­മു­ണ്ടാ­യി.

ടിപ്പുസുല്‍ത്താന്‍ കോട്ടയ്ക്കുള്ളിലാണ് ക്ഷേത്രം നിനില്‍ക്കുന്ന­ത്. 2008ല്‍ ക്ഷേത്രം ഏ­റ്റെ­ടു­ക്കാന്‍ സര്‍­ക്കാര്‍ ഉ­ത്ത­ര­വി­ട്ടി­രു­ന്നു. ഇ­തി­നാ­യി ഹി­ന്ദു ധര്‍­ണ സംര­ക്ഷ­ണ വ­കു­പ്പ് രൂ­പീ­ക­രി­ക്കു­കയും ചെ­യ്തു. എ­ന്നാല്‍ അ­ന്ന് സര്‍­ക്കാര്‍ ഉ­ത്തര­വ് ന­ട­പ്പാ­ക്കാ­നു­ള്ള നീ­ക്കം ആര്‍ എ­സ് എ­സ് – ബി ജെ പി സം­ഘം ത­ട­യു­ക­യാ­യി­രു­ന്നു.

തു­ടര്‍­ന്ന് സര്‍­ക്കാര്‍ ന­ട­പ­ടി­ക്കെ­തി­രെ ക്ഷേ­ത്ര സംര­ക്ഷ­ണ സ­മി­തി നേ­താ­വ് ക­ന­ക­രാ­ജ് ഹൈ­ക്കോ­ട­തി­യില്‍ ഹര­ജി ഫ­യല്‍ ചെ­യ്തു. എ­ന്നാല്‍ സര്‍­ക്കാര്‍ ഉ­ത്തര­വ് ശ­രി­വെ­ച്ചു കൊ­ണ്ടാ­ണ് ഹൈ­ക്കോട­തി ഉ­ത്ത­ര­വു­ണ്ടാ­യത്. വി­ധി പു­റ­പ്പെ­ടു­വി­ച്ച് ഒ­ന്ന­ര വര്‍­ഷ­ത്തി­നു ശേ­ഷ­മാ­ണ് ഇ­ന്ന് വീ­ണ്ടും സ­ര്‍­ക്കാര്‍ ഉ­ത്തര­വ് ന­ട­പ്പാ­ക്ക­നു­ള്ള ശ്ര­മ­മു­ണ്ടാ­യത്.

ക്ഷേത്രം ഉള്‍­ക്കൊ­ള്ളു­ന്ന സ്ഥലം സര്‍ക്കാറിന്റെ അധീനതയിലുള്ളതാണെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ കണ്ടെത്തിയിരുന്നു.

അതി­നി­ടെ ക്ഷേത്രം ഏ­റ്റെ­ടു­ക്കാ­നു­ള്ള ശ്ര­മ­ത്തില്‍ പ്ര­തി­ഷേ­ധിച്ച് ചിറ്റൂരില്‍ ആര്‍ എസ് എസ്, യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ കഞ്ചിക്കോട് ദേശീയപാത ഉപരോധി­ക്കു­ക­യാണ്. ഉപരോധത്തെത്തുടര്‍ന്ന് ദേശീയപാതയിലെ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടിട്ടുണ്ട്. നേരത്തേ പ്രവര്‍ത്തകര്‍ ചിറ്റൂരിലെ കടകള്‍ നിര്‍ബന്ധിച്ച് അടപ്പിച്ചിരു­ന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.