എഡിറ്റര്‍
എഡിറ്റര്‍
പാലക്കാട് ഒന്‍പതുവയസുകാരി തൂങ്ങിമരിച്ചു; മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍
എഡിറ്റര്‍
Sunday 5th March 2017 2:28pm

പാലക്കാട്: പാലക്കാട് വാളയാറില്‍ നാലാംക്ലാസ് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍.

ശനിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് വാളയാര്‍ അട്ടപ്പളളം സ്വദേശി ഷാജുവിന്റെയും ഭാഗ്യവതിയുടെയും മകളായ ഒന്‍പതു വയസ്സുകാരി ശരണ്യയെ വീടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

അന്നു വൈകുന്നേരം വരെ ശരണ്യ കൂട്ടുകാര്‍ക്കൊപ്പം കളിച്ചു നടക്കുന്നത് പലരും കണ്ടതാണ്. അതിന് ശേഷം വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം. വീടിന്റെ ഉത്തരത്തില്‍ മുണ്ടുപയോഗിച്ച് തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.

എട്ടടി ഉയരമുള്ള ഉത്തരത്തില്‍ ശരണ്യ എങ്ങനെ തൂങ്ങിയെന്ന സംശമാണ് ബന്ധുക്കള്‍ ഉന്നയിക്കുന്നത്. സമാനമായ സാഹചര്യത്തിലാണ് ശരണ്യയുടെ പതിനാലു വയസ്സുള്ള സഹോദരിയും ഒന്നരമാസം മുമ്പ് തൂങ്ങി മരിച്ചത്.


Dont Miss ഞാന്‍ തന്നെയാണ് ശരി; ഹീറോ എന്ന വാക്ക് പുരുഷന് മാത്രം ചേരുന്നതല്ല: ഗൗതമി 


സംഭവത്തില്‍ പാലക്കാട് എസ്.പി അന്വേഷണത്തിന് ഉത്തരവിട്ടു. പൊലീസ് സര്‍ജന്‍, സയന്റിഫിക് അസിസ്റ്റന്റ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

ശരണ്യയുടെ സഹോദരി മരിച്ച ദിവസം രണ്ടുപേര്‍ വീടിനുളളില്‍ നിന്നും ഇറങ്ങിപ്പോയതായി ശരണ്യ പൊലീസില്‍ മൊഴി നല്‍കിയിരുന്നതായി അച്ഛന്‍ പറഞ്ഞു. ശരണ്യയുടെ മരണത്തില്‍ ദുരുഹതയുണ്ടെന്നും അന്വേഷണം വേണമെന്നും അച്ഛന്‍ ഷാജു ആവശ്യപ്പെട്ടു.

Advertisement