കോട്ടയം: ഇടുക്കിയില്‍ നിന്നുള്ള മുന്‍ ലോകസഭാ അംഗം പാല കെ.എം. മാത്യു(83) അന്തരിച്ചു. കോട്ടയത്തെ വസതിയിലായിരുന്നു അന്ത്യം. രണ്ടുതവണ ഇടുക്കിയെ പ്രതിനിധീകിരിച്ച് അദ്ദേഹം ലോകസഭയിലെത്തിയിട്ടുണ്ട്.

പ്രസ് കൗണ്‍സില്‍ അംഗം, ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍, അഗ്രോമിഷണനറി കോര്‍പ്പറേഷന്‍ ചെയര്‍മാന്‍, ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാന്‍ എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ചിന്താശകലങ്ങള്‍. ഉള്‍പ്പൊരുള്‍, ഞങ്ങളുടെ ഒരു കൊച്ചു ജീവിതം എന്നീ പുസ്തകങ്ങളും പാലാ കെ.എം.മാത്യു രചിച്ചിട്ടുണ്ട്. സംസ്‌കാരം നാളെ വൈകിട്ട് കോട്ടയം ലൂര്‍ദ്ദ് പള്ളിയില്‍ നടക്കും.