തിരുവനന്തപുരം: പോള്‍ ജോര്‍ജ് വധക്കേസിലെ പ്രതികളെ സിബിഐ ജോയിന്റ് ഡയറക്ടര്‍ ചോദ്യം ചെയ്തു. സിബിഐ ജോയിന്റ് ഡയറക്ടര്‍ അശോക് കുമാര്‍ വിയ്യൂര്‍ ജയിലിലെത്തിയാണ് പ്രതികളെ ചോദ്യം ചെയ്തത്.

കോടതി അനുവദിച്ചതിലും കൂടുതല്‍ സമയം പ്രതികളെ ചോദ്യം ചെയ്യാനായി സിബിഐ എടുക്കുന്നുണ്ടെന്ന് പ്രതികളുടെ അഭിഭാഷകനായ ഉദയഭാനു ഇതിനിടയില്‍ കോടതിയോട് പരാതിപ്പെട്ടിട്ടുണ്ട്. ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ പശ്ചാതലത്തില്‍ പോള്‍ വധം യാദൃശ്ചികമാണെന്നാണ് സിബിഐയുടെയും നിഗമനം. പോലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ നിന്നും വ്യത്യസ്ഥമായി ഒന്നും കണ്ടെത്താന്‍ സിബിഐക്ക് കഴിഞ്ഞിട്ടില്ല.