Categories

ദാവൂദ് ഇബ്രാഹിം രാജ്യത്തില്ലെന്ന് പാക്കിസ്ഥാന്‍

dawood-ibrahim

ഇസ്‌ലാമാബാദ്: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം തങ്ങളുടെ രാജ്യത്തില്ലെന്ന് പാക്കിസ്ഥാന്‍. പാക്കിസ്ഥാന്‍ വിദേശകാര്യ വക്താവ് തസ്‌നീം അസ്‌ലം ആണ് ഇക്കാര്യം അറിയിച്ചത്.

ദാവൂദ് പാകിസ്ഥാനില്‍ ഉണ്ടെന്നും പിടികൂടാനായി അമേരിക്കയുടെ സഹായം തേടുമെന്നും ഇന്ത്യന്‍ ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു.

1993ലെ മുംബൈ സ്‌ഫോടനകേസുമായി ബന്ധപ്പെട്ട് ഇന്ത്യ തേടുന്ന അധോലോക നായകനാണ് ദാവൂദ് ഇബ്രാഹിം. ദാവൂദ് രാജ്യത്തില്ലെന്ന്് ആവര്‍ത്തിച്ച് ഇന്ത്യയെ അറിയിച്ചിട്ടുണ്ടെന്നും തസ്‌നീം അസ്‌ലം പറഞ്ഞു.

ദാവൂദ് ഇബ്രാഹിം പാകിസ്ഥാനില്‍ ഉണ്ടെന്നത് പല തവണ ഇന്ത്യ പാക്കിസ്ഥാനെ അറിയിച്ചിരുന്നതാണ്.

എന്നാല്‍ ദാവൂദ് ഇബ്രാഹിം പാകിസ്ഥാനിലെ കറാച്ചിയിലുണ്ടെന്ന് 2010 ല്‍ മകള്‍ മഹ്‌റൂഖ് അറിയിച്ചിരുന്നു. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലാണ് അവര്‍ ഈ കാര്യം വെളിപ്പെടുത്തിയത്.

Tagged with: |