എഡിറ്റര്‍
എഡിറ്റര്‍
പാക്കിസ്ഥാന്‍ അമേരിക്കയുടെ സഖ്യകക്ഷിയല്ലെന്ന് യു.എസ് മുന്‍ പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് ഗേറ്റ്‌സ്
എഡിറ്റര്‍
Friday 10th January 2014 12:42am

u.s-pak

വാഷിങ്ടണ്‍: പാക്കിസ്ഥാന്‍ അമേരിക്കയുടെ സഖ്യകക്ഷിയല്ലെന്ന് യു.എസ് മുന്‍ പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് ഗേറ്റ്‌സിന്റെ വെളിപ്പെടുത്തല്‍. സാഹചര്യങ്ങള്‍ പരിശോധിക്കുമ്പോള്‍  പാകിസ്ഥാന്‍ അമേരിക്കയുടെ സക്യകക്ഷിയാണെന്ന് പറയാനാകില്ല.

പാക്കിസ്ഥാന്റെ തീവ്രവാദ നിലപാടുകളോട് യോജിപ്പില്ല. യുദ്ധകാലത്തെ സെക്രട്ടറിയുടെ ഓര്‍മ്മകകളും ചുമതലകളും എന്ന പേരില്‍ എഴുതിയ പുസ്തകത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

നേരത്തെ പാക്കിസ്ഥാനെ പിന്തുണച്ചിരുന്നയാളായിരുന്നു റോബര്‍ട്ട് ഗേറ്റ്‌സ്. 2006 മുതല്‍ 2011 വരെയാണ് ഗേറ്റ്‌സ് യു.എസ് പ്രതിരോധ സെക്രട്ടറി പദത്തിലിരുന്നത്. 2010ലായിരുന്നു ഗേറ്റ്‌സിന്റെ അവസാനത്തെ പാക് സന്ദര്‍ശനം.

അഫ്ഗാനിലെ തീവ്രവാദം പാക്കിസ്ഥാനും ഇന്ത്യക്കും ഭീഷണിയാണ്. അഫ്ഗാനിലെ തീവ്രവാദം തടയുന്നതിനാണ് പാക്കിസ്ഥാനുമായി ബന്ധം ഉദ്ദേശിച്ചതെങ്കിലും പാക്കിസ്ഥാന്റെ നയങ്ങള്‍ തീവ്രവാദവിരുദ്ധമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കന്‍ വിരുദ്ധവികാരം പാക്കിസ്ഥാനില്‍ സാധാരണമാണ്. പാക്കിസ്ഥാന്റെ സൈന്യത്തെപ്പോലും വകവെക്കാത്ത നയമാണ് യു.എസുമായുള്ള ബന്ധത്തെ ബാധിച്ചതെന്നും അദ്ദേഹം പറഞ്ഞു.

യു.എസ് നടത്തിയ ഡ്രോണ്‍ ആക്രമണങ്ങള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വരുത്തിയിരുന്നു.

Advertisement