വാഷിങ്ടണ്‍: പാക്കിസ്ഥാനെ തീവ്രവാദത്തിന്റെ സ്‌പോണ്‍സര്‍ രാജ്യമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നില്ലെന്ന് അമേരിക്ക. പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹഖാനി ശൃംഖലയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് വിശദീകരണവുമായി അമേരിക്ക രംഗത്തെത്തിയിരിക്കുന്നത്. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണാണ് കഴിഞ്ഞദിവസം ഇത്തരത്തിലൊരു പ്രഖ്യാപനം നടത്തിയത്.

Ads By Google

ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സുമായി വളരെ അടുത്ത ബന്ധമുള്ള സംഘടനയാണ് ഹഖാനിയെന്ന് പെന്റഗണ്‍ കഴിഞ്ഞ വര്‍ഷം ആരോപിച്ചിരുന്നു. തുടര്‍ന്നായിരുന്നു ഹിലരിയുടെ പ്രസ്താവന.

Subscribe Us:

ഹിലരിയുടെ പ്രസ്താവന വിവാദമായതോടെയാണ് പാക്കിസ്ഥാനെ തീവ്രവാദത്തിന്റെ സ്‌പോണ്‍സര്‍ രാജ്യമായി ചിത്രീകരിക്കില്ലെന്ന വിശദീകരണവുമായി അമേരിക്ക രംഗത്തെത്തിയത്.