ന്യൂദല്‍ഹി: പാകിസ്ഥാന്റെ ശത്രുതാപരമായ സമീപനം സമാധാന ചര്‍ച്ചകള്‍ക്ക് ഗുണകരമല്ലെന്ന് വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണ. സൃഷ്ടിപരമായ ചര്‍ച്ചകളുടെ പ്രയോജനം പാക്കിസ്ഥാന്‍ മനസിലാക്കണം. പാക് അധീന പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഭീകര കേന്ദ്രങ്ങള്‍ ഇല്ലാതാക്കിയാല്‍ മാത്രമേ ചര്‍ച്ചകള്‍കൊണ്ട്
ഗുണമുള്ളൂവെന്നും ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ എസ്.എം കൃഷ്ണ പറഞ്ഞു.

തീവ്രവാദം, അത് രാജ്യത്തിന്റെ സഹായത്തോടെയാണെങ്കിലും അല്ലെങ്കിലും ഇന്നത്തെ ലോകത്ത് അതിനൊരു സ്ഥാനവുമില്ല. അതുകൊണ്ട് തീവ്രവാദത്തെ തുടച്ചുനീക്കുന്നതിനായുള്ള ശക്തമായ നടപടികള്‍ നമ്മള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കണമെന്നും കൃഷ്ണ കൂട്ടിച്ചേര്‍ത്തു.