എഡിറ്റര്‍
എഡിറ്റര്‍
ഒത്തുകളിക്ക് കാരണം കുറഞ്ഞ വേതനം: ഷുഹൈബ് അക്തര്‍
എഡിറ്റര്‍
Saturday 6th October 2012 10:16am

ന്യൂദല്‍ഹി: ക്രിക്കറ്റില്‍ ഒത്തുകളി നടക്കുന്നതിന് കാരണം കുറഞ്ഞ വേതനമാണെന്ന് മുന്‍ പാക് ക്രിക്കറ്റ് താരം ഷുഹൈബ് അക്തര്‍. കുറഞ്ഞ വേതനമാണ് പലപ്പോഴും താരങ്ങളെ ഒത്തുകളിയിലേക്ക് നയിക്കുന്നതെന്നാണ് അക്തര്‍ പറയുന്നത്.

Ads By Google

‘ കുറഞ്ഞ അവസരങ്ങളും കുറഞ്ഞ വേതനവുമാണ് ബോര്‍ഡ് താരങ്ങള്‍ക്ക് നല്‍കുന്നത്. ഇതാണ് താരങ്ങളെ മറ്റ് വഴി തേടാന്‍ പ്രേരിപ്പിക്കുന്നത്.’ അക്തര്‍ പറയുന്നു.

2008 ല്‍ താന്‍ ടീമിലുണ്ടായിരുന്ന സമയത്ത് തനിക്ക് ഒരു കാര്‍ വാങ്ങാന്‍ വേണ്ടി സുഹൃത്തിനോട് കടം വാങ്ങുകയായിരുന്നെന്നും പഴയ ഫാസ്റ്റ് ബൗളര്‍ പറയുന്നു.

പാക് താരങ്ങളായ സല്‍മാന്‍ ഭട്ട്, മുഹമ്മദ് ആമിര്‍, മുഹമ്മദ് ആസിഫ് എന്നിവരെ ഒത്തുകളിയുമായി ബന്ധപ്പെട്ട് ജയിലിലടച്ചതിനെ കുറിച്ച് പറയുകയായിരുന്നു ഷുഹൈബ്.

Advertisement