എഡിറ്റര്‍
എഡിറ്റര്‍
സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരായ സംഘപരിവാര്‍ അധിക്ഷേപത്തില്‍ പ്രതിഷേധിച്ച് ലോ കോളജില്‍ ‘പാകിസ്ഥാനിലേക്കൊരു ബസ്’ പര്യടനം
എഡിറ്റര്‍
Wednesday 1st February 2017 2:17pm

pakistan

 

കോഴിക്കോട്: യുക്തിചിന്തയുടേയും പുരോഗമന ആശയങ്ങളുടേയും താഴ്‌വേരറുക്കാന്‍ സംഘപരിവാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി കോഴിക്കോട് ലോ കോളജിലെ വിദ്യാര്‍ഥി യൂണിയന്‍. പ്രതിഷേധത്തിന്റെ ഭാഗമായി ലോ കോളജില്‍ ‘പാകിസ്ഥാനിലേക്കൊരു ബസ്’ പരിപാടി സംഘടിപ്പിച്ചു.

എഴുത്തും, പ്രസംഗവും തുടങ്ങി ചിന്തകള്‍ പോലും സംഘതാല്‍പ്പര്യത്തിന് അനുസൃതമാക്കണമെന്ന തിട്ടൂരങ്ങള്‍ക്കെതിരെ, എഴുത്തിന്റേയും ആശയ പ്രചരണത്തിന്റേയും വഴി വര്‍ഗീയശക്തികള്‍ തീരുമാനിക്കാന്‍ ശ്രമിക്കുന്നതിനെതിരെ കലാലയങ്ങള്‍ ഉണരട്ടെ എന്നു പ്രഖ്യാപിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്.


Must Read: ബജറ്റ് തടസപ്പെടാതിരിക്കാന്‍ പിതാവിനെ കാണാനുള്ള മക്കളുടെ അവകാശം പോലും നിഷേധിച്ചു: ഒരു ഏകാധിപതിക്ക് ജനാധിപത്യത്തോടുള്ള പുച്ഛമാണിത്: പി.കെ ഫിറോസ് 


pak

ബീഫ് കഴിക്കുക, നോട്ട് നിരോധനത്തെ എതിര്‍ക്കുക , തിയറ്ററില്‍ ദേശീയ ഗാനത്തിന് എഴുന്നേറ്റ് നില്‍ക്കാതിരിക്കുക തുടങ്ങിയ ‘രാജ്യദ്രോഹ കുറ്റങ്ങള്‍’ നടത്തിയവരെ ജനാധിപത്യപരമായി അഭിപ്രായപ്രകടനം നടത്താന്‍ ആഗ്രഹിക്കുന്നവരേയും കൂട്ടി ‘പ്രതിഷേധിക്കുക പ്രതികരിക്കുക’ എന്ന മുദ്രാവാക്യമുയര്‍ത്തി പ്രതിഷേധ പാക്കിസ്ഥാന്‍ ബസ് ലോ കോളജിലൂടെ വലംവെച്ചു.

കോളേജ് യൂണിയന്റെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിക്ക് രോഹിത്ത് കെ.പി, നവനീത്, ധന്യ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. യൂണിയന്‍ ചെയര്‍മാന്‍ സുദീപ് എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി റാഷിദ് എന്നിവര്‍ സംസാരിച്ചു.


Also Read:അമിത് ഷായുടെ കോലം കത്തിച്ചു, വാഹനം തടഞ്ഞു: യു.പിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അനുനയിപ്പിക്കാനാവാതെ ബി.ജെ.പി


 

Advertisement