Categories

‘പാക്കിസ്ഥാന്‍ യുവതക്ക് ഇന്ത്യയോട് അസൂയ’

pakisthani-youth

ഹൈദരാബാദ്: ഇന്ത്യാ വിരുദ്ധ മനോഭാവം പാക്കിസ്ഥാന് യുവതക്കിടയില്‍ നിലനില്‍ക്കുന്നില്ലെന്നും മറിച്ച്, ഇന്ത്യയുടെ ഗുണാത്മക സമീപനങ്ങളോട് അവര്‍ക്ക് അസൂയയാണെന്നും ഇല്ലിനോയ്‌സ് യൂണിവേഴ്‌സിറ്റി സമിതി മുതിര്‍ന്ന അംഗം സ്റ്റീഫണ്‍ ചോഹന്‍.

ഇന്ത്യന്‍ സാമ്പത്തിക ഘടനയോടും രാഷ്ട്രീയ നിലപാടിനോടും അവര്‍ക്ക് അസൂയയാണെന്നും ഇന്ത്യന്‍ സിനിമാതാരങ്ങളോടും സംഗീതത്തോടും അവര്‍ക്ക് ബഹുമാനമാണെന്നും അദ്ദേഹം പറഞ്ഞു.

‘സമാധാനവും വളര്‍ച്ചയും, സൗത്ത് ഏഷ്യയില്‍’ എന്ന വിഷയത്തില്‍ യു.എസ് കോണ്‍സുലേറ്റ് ജനറലും അഡ്മിനിസ്‌ട്രേ്റ്റ് സ്റ്റാഫ് കോളേജ് ഓഫ് ഇന്ത്യയും ചേര്‍ന്ന് ഹൈദരാബാദില്‍ നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പാക്കിസ്ഥാന്‍ താലിബാന്‍ അപകടകാരിയാണ്. ഇരു രാജ്യങ്ങളും ഇത് വെല്ലുവിളിയായി ഏറ്റെടുക്കണം. പ്രകോപനപരമായ കാര്യങ്ങള്‍ ഇന്ത്യ കൈവിടണം.

സമാധാനത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള കാര്യങ്ങളില്‍ വ്യാപൃതരാവണം. സാമ്പത്തികമായി സൗത്ത് ഏഷ്യ ലോകതലത്തില്‍ തന്നെ സംയോജിപ്പിച്ചിട്ടുണ്ട്. ശത്രുതയാണ് വികസനത്തെ തടസ്സപ്പെടുത്തുന്നത്.’ അദ്ദേഹം പറഞ്ഞു.

Tagged with: |