എഡിറ്റര്‍
എഡിറ്റര്‍
പാക്കിസ്ഥാനില്‍ മാധ്യമപ്രവര്‍ത്തകന് നേരെ വധശ്രമം; ഡ്രൈവര്‍ കൊല്ലപ്പെട്ടു
എഡിറ്റര്‍
Saturday 29th March 2014 10:59am

ru,mi

ലാഹോര്‍: അജ്ഞാതരായ തോക്കുധാരികള്‍ പാക് മാധ്യമപ്രവര്‍ത്തകന്റെ കാറിനു നേരെ നടത്തിയ വെടിവെപ്പില്‍ ഒരു മരണം. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ റാസ റൂമിയുടെ കാറിന് നേരെയാണ് അക്രമികള്‍ വെടിയുതിര്‍ത്തത്.

സംഭവത്തില്‍ അദ്ദേഹത്തന്റെ കാറിന്റെ ഡ്രൈവര്‍ മുസ്തഫ കൊല്ലപ്പെടുകയും അംഗരക്ഷകന്‍ അന്‍വറിന് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ റൂമി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

താലിബാനെതിരെ നിരന്തരം വിമര്‍ശനമുന്നയിക്കുന്നയാളാണ് റൂമി. രാജ്യത്തെ മതമൗലികവാദികള്‍ക്കെതിരെയും റൂമി ശബ്ദമുയര്‍ത്തിയിരുന്നു.

ഇത് കൂടാതെ റാസ റൂമി അടുത്തിടെ എക്‌സ്പ്രസ് ടി.വി ചാനലില്‍ അവതാരകനായി രംഗത്ത് വരികയും ചെയ്തിരുന്നു. എക്‌സ്പ്രസ് മീഡിയ ഗ്രൂപ്പിന് നേരെ നടക്കുന്ന നാലാമത് ഭീകരാക്രമണമാണ് റൂമിക്ക് നേരെ നടക്കുന്നത്.

ഇതിന് മുമ്പ് നടന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്തം തെഹ്‌രീഖെ താലിബാന്‍ എന്ന സംഘടന ഏറ്റെടുത്തിരുന്നതിനാല്‍ ഈ അക്രമങ്ങള്‍ക്ക് പിന്നിലും ഇവരായിരിക്കുമെന്നാണ് കരുതപ്പെടുന്നത്.

സംഭവത്തെ പാക്കിസ്ഥാന്‍ ജേണലിസ്റ്റ് ഫോറം അപലപിച്ചു.

‘ദല്‍ഹി ബൈ ഹാര്‍ട്ട് – ദ ഇന്‍പ്രഷന്‍ ഓഫ് എ പാക്കിസ്ഥാനി ട്രാവല്ലര്‍’ എന്ന റൂമിയുടെ പുസ്തകം അടുത്തിടെ പ്രസിദ്ധപ്പെടുത്തിയിരുന്നു.

Advertisement