ന്യൂദല്‍ഹി: ഹിസ്ബുള്‍ മുജാഹിദീന്‍ തീവ്രവാദിയെന്ന് സംശയിക്കുന്ന ആള്‍ ദല്‍ഹിയില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലിനിടെ പിടിയിലായി. അബ്ദുള്ള ഇന്‍ക്വിലാബി എന്ന പാക്കിസ്താനിയാണ് പിടിയിലായത്.

ഡീര്‍ പാര്‍ക്കിനു സമീപംവെച്ചായിരുന്നു ദല്‍ഹി ഭീകരവിരുദ്ധ പ്രത്യേകസംഘവുമായി ഏറ്റുമുട്ടലുണ്ടായത്. കഴിഞ്ഞ പത്തുവര്‍ഷമായി ഇയാള്‍ ദല്‍ഹിയില്‍ താമസിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.