Categories

Headlines

‘ലോകം വിരുന്നെത്തിയിട്ടും പാക് ആരാധകര്‍ ഹാപ്പിയല്ല’; ലോക ഇലവനില്‍ ധോണിയും കോഹ്‌ലിയും ഇല്ലാത്തതില്‍ മനം നൊന്ത് പാക് ആരാധകര്‍

കറാച്ചി: നാളുകള്‍ക്ക് ശേഷമാണ് പാകിസ്ഥാനിലേക്ക് ക്രിക്കറ്റ് മടങ്ങി വരുന്നത്. ലോക ഇലവനും പാകിസ്ഥാനും തമ്മില്‍ ഏറ്റു മുട്ടുന്ന ഇന്‍ഡിപെന്‍ഡന്‍സ് കപ്പിന്റെ രൂപത്തില്‍. ക്രിക്കറ്റ് ലോകം മുഴുവന്‍ പാകിസ്ഥാനിലുണ്ടായിരുന്നിട്ടും പാകിസ്ഥാന്‍ ആരാധകര്‍ സന്തുഷ്ടരല്ല. അവര്‍ക്ക് കാണേണ്ടത് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയേയും എം.എസ് ധോണിയേയുമാണ്.

ലോകത്തെമ്പാടുമുള്ളതു പോലെയോ അല്ലെങ്കില്‍ അതില്‍ കൂടുതലോ ആരാധകര്‍ ധോണിയ്ക്കും വിരാടിനും പാകിസ്ഥാനിലുമുണ്ട്. അവരെല്ലാം തങ്ങള്‍ക്ക് വിരാടിനേയും ധോണിയേയും കാണാന്‍ കഴിയാത്തതിലെ ദു:ഖം രേഖപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്.

2009 ല്‍ ലങ്കന്‍ ടീമിനെതിരായ ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനില്‍ ക്രിക്കറ്റ് കളി നടന്നിരുന്നില്ല. 2015 ല്‍ ഐ.സി.സിയുടെ അനുമതിയില്ലാതെ സിംബാവെ നടത്തിയ പര്യടനമൊഴികെ. എന്നാല്‍ ആരാധകരുടേയും താരങ്ങളുടേയും നിരന്തര ആവശ്യപ്പെടലിന് പിന്നാലെ പി.സി.ബി പുതിയ തീരുമാനവുമായി രംഗത്തെത്തുകയായിരുന്നു.


Also Read:  ‘ശോഭായാത്രയില്‍ ഭാരതാംബയായി അനുശ്രീ’; താരം സംഘപുത്രിയാണെന്ന അവകാശവാദവുമായി സംഘപരിവാറിന്റെ ഫെയ്‌സ്ബുക്ക് പേജുകള്‍


ഫാഫ് ഡുപ്ലെസിസ് നയിക്കുന്ന ലോക ഇലവന് പാകിസ്ഥാനില്‍ ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ഇതിനിടയിലും ധോണിയുടേയും കോഹ് ലിയുടേയും ടീമിന്റേയും അഭാവം ആരാധകരെ അലട്ടുന്നുണ്ട്. വിഷമം രേഖപ്പെടുത്തി മുന്‍ പാക് താരമായ ഷാഹിദ് അഫ്രീദിയടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.

അതേസമയം, ആദ്യ മത്സരത്തില്‍ ലോക ഇലവനെ പാകിസ്ഥാന്‍ നിഷ്പ്രഭമാക്കുകയായിരുന്നു. ലാഹോറില്‍ നടന്ന മത്സരത്തില്‍ ബാബര്‍ ഹസന്റെ 86 റണ്‍സിന്റെ കരുത്തില്‍ പാക് ടീം 197 എടുത്തപ്പോള്‍ മറുപടിയ്ക്കിറങ്ങിയ ലോക ഇലവന് നിശ്ചിത 20 ഓവറില്‍ 177 റണ്‍സ് മാത്രമേ എടുക്കാന്‍ പറ്റിയുള്ളൂ.

Tagged with: |