എഡിറ്റര്‍
എഡിറ്റര്‍
പര്‍വേസ് മുഷ്‌റഫിനെതിരെ പാകിസ്ഥാന്‍ കോടതി രാജ്യദ്രോഹക്കുറ്റം ചുമത്തി
എഡിറ്റര്‍
Monday 31st March 2014 5:22pm

parves Mushraf

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റും സൈനിക മേധാവിയുമായ പര്‍വേസ് മുഷ്‌റഫിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. 2007 ല്‍ പാകിസ്ഥാന്റെ ഭരണഘടന അട്ടിമറിച്ച് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട കുറ്റങ്ങളിലാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിയ്ക്കുന്നത്. വധശിക്ഷവരെ ലഭിക്കാവുന്ന കുറ്റമാണ് മുഷ്‌റഫിനെതിരെ ചുമത്തിരിയ്ക്കുന്നത്.

പാകിസ്ഥാന്‍ പ്രത്യേക കോടതിയാണ് മുഷ്‌റഫിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. ആയിരക്കണക്കിന് പോലീസിന്റെ സുരക്ഷ സന്നാഹങ്ങളോടെയായിരുന്നു വിചാരണ. പുതിയ ജഡ്ജിയുമായാണ് മുഷ്‌റഫ് കോടതിയില്‍ ഹാജറായത്.

മൂന്നു ജഡ്ജിമാര്‍ അടങ്ങുന്ന സ്‌പെഷല്‍ ട്രിബ്യൂണല്‍ മുഷ്‌റഫിനെതിരായ കുറ്റങ്ങള്‍ വായിച്ചുകേള്‍പ്പിച്ചു. അഞ്ച് കുറ്റങ്ങളാണ് മുഷ്‌റഫിനെതിരെ ചുമത്തിയിരിയ്ക്കുന്നത്. ടിയന്തരാവസ്ഥ കാലത്ത് 60 ജഡ്ജിമാരെ ജയിലിലടച്ച കേസിലാണ് മുഷ്‌റഫ് അറസ്റ്റിലായത്. സുരക്ഷാകാരണങ്ങളാലും ആരോഗ്യപരമായ പ്രശ്‌നങ്ങളാലും ട്രിബ്യൂണലിന് മുമ്പാകെ പലതവണയും മുഷ്‌റഫ് ഹാജരായിരുന്നില്ല.

എന്നാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്ന് മുഷറഫ് പ്രതികരിച്ചത്. 2008 മുതല്‍ സ്വയം പ്രഖ്യാപിത പ്രവാസത്തിലായിരുന്ന മുഷ്‌റഫ് കഴിഞ്ഞ മാര്‍ച്ചിലാണ് പാകിസ്ഥാനില്‍ തിരിച്ചെത്തിയത്. 1999 മുതല്‍ 2008 വരെ പാക്കിസ്ഥാന്റെ ഭരണാധികാരിയായിരുന്നു മുഷ്‌റഫ്.

Advertisement