കറാച്ചി: കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അരങ്ങേറ്റം കുറിച്ചതിന് ശേഷം ഇന്നുവരെയുള്ള ഹാര്‍ദ്ദിക് പാണ്ഡ്യയുടെ വളര്‍ച്ച സമാനതകളില്ലാത്തതാണ്. ആദ്യ മത്സരത്തില്‍ തന്നെ മാന്‍ ഓഫ് ദ മാച്ചായ പാണ്ഡ്യയിന്ന് ഏതു ഫോര്‍മ്മാറ്റിലും യൂസ്ഫുള്‍ ആയൊരു താരമായി വളര്‍ന്നു കഴിഞ്ഞു.

Subscribe Us:

കഴിഞ്ഞ ശ്രീലങ്കന്‍ പര്യടനത്തിലും പാണ്ഡ്യ കരുത്ത് കാട്ടിയിരുന്നു. ഓസീസിനെതിരായ ഒന്നാം ഏകദിനത്തിലേയും ഹീറോ പാണ്ഡ്യ തന്നെയായിരുന്നു.

അഞ്ചിന് 87 എന്ന നിലയില്‍ ആയിരുന്നു ടീം പാണ്ഡ്യ ബാറ്റിംഗിന് ഇറങ്ങുമ്പോള്‍. പിന്നെ സംഭവിച്ചതിനെ എന്തു പറഞ്ഞാണ് വിശേഷിപ്പിക്കേണ്ടതെന്നറിയില്ല. 66 പന്തില്‍ നിന്നും അഞ്ച് സിക്‌സും അഞ്ച് ഫോറുമായി 83 റണ്‍സെടുത്ത് പാണ്ഡ്യ അരങ്ങ് വാഴുകയായിരുന്നു. ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തിന്റേതടക്കം രണ്ട് വിക്കറ്റുകളും താരം നേടി.


Also Read:  ‘ഇതില്‍ കൂടുതലൊന്നും അവര്‍ക്കു വേണ്ടി എനിക്ക് ചെയ്യാനില്ല’; ആര്യന്റേയും സുഹാനയുടേയും അരങ്ങേറ്റത്തില്‍ നിലപാട് വ്യക്തമാക്കി ഷാരൂഖ് ഖാന്‍


ഹാര്‍ദ്ദികിന്റെ പ്രകടനങ്ങളെ ക്രിക്കറ്റ് ലോകം ഇംഗ്ലണ്ടിന്റെ സൂപ്പര്‍ ഓള്‍ റൗണ്ടര്‍ ബെന്‍ സ്‌റ്റോക്ക്‌സുമായിട്ടാണ് താരതമ്യം ചെയ്യുന്നത്.

എന്നാല്‍ ആ തരതമ്യപ്പെടുത്തലിനെ ഇഷ്ടപ്പെടാത്തവരുമുണ്ട്. പ്രശസ്ത പാകിസ്ഥാനി സ്‌പോര്‍ട്‌സ് അവതാരികയായ ഫസീല സബ പാണ്ഡ്യയെ സ്റ്റോക്ക്‌സിനോട് താരതമ്യം ചെയ്യുന്നതിനെതിരെ തുറന്നടിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. ട്വീറ്ററിലൂടെയായിരുന്നു അവരുടെ പ്രതികരണം.

‘ പാണ്ഡ്യ വളര്‍ന്നു വരുന്ന മള്‍ട്ടിടാസ്‌കര്‍ തന്നെയാണ് എന്നതില്‍ സംശയമില്ല. പക്ഷെ ഇന്ത്യന്‍ മാധ്യമങ്ങള്‍ ബെന്‍ സ്‌റ്റോക്ക്‌സിനോട് താരതമ്യം ചെയ്യുന്നത് ഒട്ടും ന്യായമല്ല.’ എന്നായിരുന്നു ഫസീലയുടെ ട്വീറ്റ്. ഇതിനെതിരെ പ്രതിഷേധവുമായി ആരാധകര്‍ രംഗത്തെത്തുമോ എന്നാണ് കായിക ലോകം ഉറ്റു നോക്കുന്നത്.