എഡിറ്റര്‍
എഡിറ്റര്‍
പാക്കിസ്ഥാനി നായികയ്ക്ക് പ്രിയങ്ക ചോപ്രയോട് മത്സരിക്കണം
എഡിറ്റര്‍
Thursday 20th June 2013 11:40am

priyanka-and-meera

പാക്കിസ്ഥാനിലെ പ്രമുഖ സിനിമാ താരമായ മീര 2004 ല്‍ പുറത്തിറങ്ങിയ നസര്‍ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്.

മത്സരങ്ങളില്‍ വിശ്വാസമുണ്ടെന്നും ബോളിവുഡ് താരറാണി പ്രിയങ്ക ചോപ്രയുമായി മത്സരിക്കാന്‍ ആഗ്രഹമുണ്ടെന്നും മീര തുറന്ന് പറയുന്നു.

Ads By Google

ബോളിവുഡില്‍ എനിയ്ക്ക് ഇനിയും മികച്ച അവസരങ്ങള്‍ കിട്ടുമെന്ന് പ്രതീക്ഷയുണ്ട്. ബോളിവുഡിലെ എ ലിസ്റ്റ് നായികമാരുമായി മത്സരിക്കണം. പ്രിയങ്ക ചോപ്രയോടൊത്ത് ഒരു സിനിമയില്‍ അഭിനയിക്കണമെന്ന് അതിയായ ആഗ്രഹമുണ്ട്.

മത്സരത്തില്‍ എനിയ്ക്ക് വിശ്വാസവും താത്പര്യവുമുണ്ട്. ഒരാളുടെ ഉള്ളിലെ യഥാര്‍ത്ഥ കഴിവ് പുറത്തെടുക്കണമെങ്കില്‍ മത്സരം അനിവാര്യമാണ്- മീര പറയുന്നു.

സൈക്കോളജിക്കല്‍ ത്രില്ലറായ ബാദാസ് എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിയിലാണ് ഇപ്പോള്‍ താരം. ചിത്രത്തിന്റെ തിരക്കഥയാണ് തന്നെ ഈ സിനിമയിലേക്ക് ആകര്‍ഷിച്ചതെന്നാണ് മീര പറയുന്നത്.

ഇത് ഒരു സൈക്കോളജിക്കല്‍ ത്രില്ലറാണ്. ഇതിനുമുന്‍പ് ഇത്തരമൊരു സിനിമ ഞാന്‍ ചെയ്തിട്ടില്ല. ഞാന്‍ അന്വേഷിച്ചിരുന്ന ഒരു കഥാപാത്രമായിരുന്നു ഇതിലേക്ക്. ഭാഗ്യവശാല്‍ അത് എന്നെ തന്നെ തേടിയെത്തി- മീര പറയുന്നു.

ജൂലൈ 28 ന് റിലീസ് ചെയ്യുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അജയ് യാദവ് ആണ്.

Advertisement