എഡിറ്റര്‍
എഡിറ്റര്‍
രാജ്യാന്തര നീതിന്യായ കോടതിയുടെ വിധി പാകിസ്താന്‍ തള്ളി; കുല്‍ഭൂഷണ്‍ ജാദവിന് കോണ്‍സുലാര്‍ സഹായം നല്‍കില്ല
എഡിറ്റര്‍
Saturday 20th May 2017 6:02pm

ന്യൂദല്‍ഹി: കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ രാജ്യാന്തര നീതിന്യായ കോടതിയുടെ വിധി പാകിസ്താന്‍ തള്ളി. ചാരവൃത്തി ആരോപിച്ച് പാകിസ്താന്‍ പട്ടാളക്കോടതി വധശിക്ഷയ്ക്ക് വിധിച്ച കുല്‍ഭൂഷണ്‍ ജാദവിന് കോണ്‍സുലാര്‍ സഹായം ലഭ്യമാക്കില്ലെന്ന് പാകിസ്താന്‍ വ്യക്തമാക്കി. ഇന്ത്യന്‍ പ്രതിനിധികളെ കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ അനുവദിക്കില്ലെന്നും പാകിസ്താന്‍
പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വിദേശകാര്യ ഉപദേഷ് ടാവ് സര്‍താജ് അസീസ് പറഞ്ഞു

രാജ്യാന്തര കോടതിയില്‍ കേസ് നടത്താനായി അഞ്ച് ദിവസം മാത്രമാണ് തങ്ങള്‍ക്ക് ലഭിച്ചത്. കേസില്‍ പാകിസ്താന്‍ തോറ്റിട്ടില്ല. പാകിസ്താന്‍ തോറ്റു എന്നത് തെറഅറായ പ്രചരണമാണ്. വധശിക്ഷ താല്‍ക്കാലികമായി സ്റ്റേ ചെയ്യണമെന്നാണ് ഉത്തരവ്. അല്ലാതെ കോണ്‍സുലാര്‍ സഹായം നല്‍കണമെന്ന് ഉത്തരവില്‍ ഇല്ലെന്നും അദ്ദേഹം പറയുന്നു.


Also Read: സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ച പെണ്‍കുട്ടി സുരക്ഷിതയായിരിക്കും; ഇന്ത്യന്‍ ശിക്ഷാനിയമം അവളെ സംരക്ഷിക്കുന്നത് ഇങ്ങനെ


ഇനി കേസ് പരിഗണിക്കുമ്പോള്‍ ശക്തരായ അഭിഭാഷക സംഘത്തെ നിയോഗിച്ച് വാദങ്ങള്‍ അവതരിപ്പിക്കും. പാകിസ്താന്റെ പരമാധികാരമാണ് ദേശീയ സുരക്ഷ. രാജ്യാന്തര കോടതിയുടെ വിധി താല്‍ക്കാലിം മാത്രമാണ്. കേസ് തുടങ്ങിയിട്ടേയുള്ളു. ഇനിയും തെളിവുകള്‍ ഹാജരാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുല്‍ഭുഷന്‍ ജാദവിന്റെ വധശിക്ഷ സ്റ്റേ ചെയ്ത അന്താരാഷ്ട്ര നീതിന്യായ കോടതി വിധി അംഗീകരിക്കില്ലെന്നു നേരത്തേ പാകിസ്താന്‍ വ്യക്തമാക്കിയിരുന്നു. രാജ്യത്തിന്റെ സുരക്ഷാ കാര്യങ്ങളില്‍ ഇടപെടുന്നതില്‍ കോടതിയ്ക്ക് അധികാരമില്ലെന്നായിരുന്നു പാകിസ്ഥാന്റെ പ്രതികരണം.


Don’t Miss: ‘മഞ്ജുവാര്യര്‍, അതിനെ വ്യക്തിപരമായി കാണേണ്ട’ വിമന്‍ ഇന്‍ കളക്ടീവ് സിനിമയെ പരിഹസിച്ച പോസ്റ്റില്‍ വിശദീകരണവുമായി നടന്‍


അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി യാദവിന്റെ വിധിയില്‍ മാറ്റം കൊണ്ടു വരില്ലെന്നും പാകിസ്ഥാന്‍ അറ്റോണി ജനറലാണ് അറിയിച്ചത്. കേസിനെ യുക്തിസഹമായ സമീപനത്തിലൂടെ അവസാനിപ്പിക്കുമെന്നും അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്നുമുള്ള ഔദ്യോഗിക പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

കേസില്‍ പാകിസ്ഥാന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. ജാദവിന്റെ വധശിക്ഷ തടഞ്ഞുകൊണ്ട് രാജ്യാന്തര നീതിന്യായ കോടതി ഉത്തരവിടുകയായിരുന്നു. 11 ജഡ്ജിമാര്‍ അടങ്ങിയ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്.

ഇന്ത്യയുടെ വാദങ്ങളെ പൂര്‍ണ്ണമായും അംഗീകരിച്ച കോടതി വിയന്ന കരാറിന്റെ ലംഘനമാണ് പാകിസ്താന്‍ നടത്തിയിരിക്കുന്നതെന്നും കണ്ടെത്തി. കുല്‍ഭൂഷണ്‍ ജാദവിന് കോണ്‍സുലാര്‍ സഹായം ലഭിക്കാന്‍ അവകാശമുണ്ടെന്നും കോടതി കണ്ടെത്തി. ഇന്ത്യയുടേയും കുല്‍ഭൂഷണിന്റേയും അവകാശങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ട്. പാകിസ്താന്‍ സ്വീകരിക്കുന്ന നടപടികള്‍ കോടതിയെ അറിയിക്കണമെന്നും കോടതി പറഞ്ഞിരുന്നു.

Advertisement