Categories

ഇന്ത്യന്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് ആക്രമണം

pakistan-violates-ceasefire-again1ജമ്മു: ഇന്ത്യന്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ട് പാകിസ്ഥാന്‍ സൈന്യം ആക്രമണം നടത്തി. ജമ്മു-കാശ്മീര്‍ അതിര്‍ത്തി ജില്ലയായ പൂഞ്ചിലാണ് അതിര്‍ത്തിരേഖ കടന്നുകൊണ്ടുള്ള ആക്രമണം പാക് സൈനം നടത്തിയിരിക്കുന്നത്.

പാകിസ്ഥാന്റെ നീക്കം ഇന്ത്യന്‍ സൈനികരെ പ്രകോപിപ്പിച്ചുവെന്നും തിരിച്ചടിക്കേണ്ടിവന്നെന്നും ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ‘നമ്മുടെ സസൈനിക പോസ്റ്റുകള്‍ക്കുനേരെ യാതൊരു പ്രകോപനവും കൂടാതെ പാകിസ്ഥാന്‍ സൈനികര്‍ രാത്രി 10.30ന് വെടിയുതിര്‍ക്കുകയായിരുന്നു.’ ലഫ്റ്റ. കേണല്‍ മനീഷ് മേത്ത പറഞ്ഞു. വെടിവെയ്പ്പില്‍ ആര്‍ക്കും ഇതുവരെയും പരിക്കുപറ്റിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ മൂന്ന് മാസക്കാലത്തിനിടയ്ക്ക് 20 വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളാണ് പാകിസ്ഥാന്‍ നടത്തിയിരിക്കുന്നതെന്ന് ഇന്ത്യന്‍ സൈന്യം ആരോപിക്കുന്നു.

പാക്കിസ്ഥാന്‍ അറസ്റ്റ് ചെയ്തിരുന്ന ഇന്ത്യന്‍ ബി.എസ്.എഫ് ജവാനായ സത്യശീല്‍ യാദവിനെ പാക് സൈനികര്‍ ഇന്ത്യയ്ക്ക് കൈമാറിയതിനു തൊട്ടുപിന്നാലെയാണ് പാക്കിസ്ഥാന്‍ സൈനികര്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരിക്കുന്നതെന്നാണ് ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ അറിയിക്കുന്നത്.

ആഗസ്റ്റ് ആറിനായിരുന്നു ചിനാബ് നദിയില്‍ കുടുങ്ങിപ്പോയ സത്യശീലിനെ പാക്കിസ്ഥാന്‍ സൈനികര്‍ പിടികൂടിയത്.