എഡിറ്റര്‍
എഡിറ്റര്‍
‘യുദ്ധം തുടങ്ങി’; ചാംപ്യന്‍ഡസ് ട്രോഫി ഫൈനലില്‍ ടോസ് നേടിയ ഇന്ത്യ പാകിസ്താനെ ബാറ്റിംഗിന് അയച്ചു
എഡിറ്റര്‍
Sunday 18th June 2017 3:39pm

 

ഓവല്‍: അഭിമാന പോരാട്ടത്തിന്റെ ആരംഭത്തില്‍ തന്നെ ഭാഗ്യം തുണച്ചത് ഇന്ത്യയെ. ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ടോസ് നേടിയ ഇന്ത്യ പാകിസ്താനെ ബാറ്റിംഗിനയച്ചു. ഇതുവരെ നടന്ന ആറു ചാംപ്യന്‍സ് ട്രോഫി ഫൈനലുകളില്‍ അഞ്ചിലും രണ്ടാമതു ബാറ്റു ചെയ്ത ടീമാണ് ജയിച്ചിട്ടുള്ളതെന്ന ചരിത്രം ഇന്ത്യയ്ക്ക് അനുകൂലമാണ്.

പാകിസ്താന് വേണ്ടി ഫഖര്‍ സല്‍മാനും അസ്ഹര്‍ അലിയുമാണ് ഓപ്പണിംഗിന് ഇറങ്ങിയത്. ലണ്ടനിലെ ഗ്രെന്‍ഫെല്‍ ടവറിലെ തീപിടിത്തത്തില്‍ മരിച്ചവരോടുള്ള ആദരസൂചകമായി ഒരു മിനിറ്റ് മൗനമാചരിച്ചാണ് മല്‍സരം തുടങ്ങിയത്.


Also Read: പുതുവൈപ്പിനിലെ നരനായാട്ടില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയ്ക്ക് കത്ത്; കത്തില്‍ ഒപ്പു വെച്ചത് മേധാ പട്കര്‍, അരുണാ റോയ് തുടങ്ങി നിരവധി പേര്‍


സെമിഫൈനലില്‍ ബംഗ്ലാദേശിനെ തകര്‍ത്ത അതേ ടീമുമായാണ് ടീം ഇന്ത്യ ഫൈനലിനുമിറങ്ങിയത്. എന്നാല്‍ പാക് നിരയില്‍ കഴിഞ്ഞ മല്‍സരത്തില്‍ പുറംവേദന മൂലം പുറത്തിരുന്ന മുഹമ്മദ് ആമിര്‍ തിരിച്ചെത്തി. കഴിഞ്ഞ മല്‍സരത്തിലൂടെ ഏകദിന അരങ്ങേറ്റം കുറിച്ച റുമ്മന്‍ റയീസാണ് ആമിറിനായി വഴിമാറിയത്.

ബാറ്റിംഗിനിറങ്ങിയ പാകിസ്താന് മികച്ച തുടക്കമാണ് ലഭിച്ചത്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ പാകിസ്താന്‍ 8 ഓവറില്‍ വിക്കറ്റ് നഷ്ടമാകാതെ 48 റണ്‍സ് എടുത്തിട്ടുണ്ട്.

Advertisement