എഡിറ്റര്‍
എഡിറ്റര്‍
കാശ്മീരിലെ കല്ലേറിന് പിന്നില്‍ പാകിസ്ഥാനിലെ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍: രാജ്‌നാഥ് സിങ്
എഡിറ്റര്‍
Friday 31st March 2017 5:33pm

 

ന്യൂദല്‍ഹി: കാശ്മീരില്‍ സൈന്യത്തിനെതിരായ യുവാക്കളുടെ പ്രതിഷേധങ്ങള്‍ പാകിസ്ഥാനിലെ സോഷ്യല്‍ മീഡിയയുടെ സൃഷ്ടിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്ന്ഥ് സിങ്. സോഷ്യല്‍ മീഡിയ വഴി സ്വാധീനം ചെലുത്തിയാണ് ഇവര്‍ സംഘര്‍ഷങ്ങള്‍ക്ക് ശ്രമിക്കുന്നതെന്നും രാജ്‌നാഥ് സിങ് ലോകസഭയില്‍ പറഞ്ഞു.


Also read ഫോണ്‍കെണിയില്‍ കുടുക്കിയ സ്ത്രീയെ മുന്‍ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ വെളിപ്പെടുത്തുന്നു 


കഴിഞ്ഞ ദിവസം ബഡ്ഗാമില്‍ സുരക്ഷാ സൈന്യത്തിനു നേരെ പ്രതിഷേധക്കാര്‍ നടത്തിയ കല്ലേറിനെ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ലോകസഭയില്‍ രാജ്‌നാഥ് സിങ് കാശ്മീര്‍ സംഘര്‍ഷങ്ങളെക്കുറിച്ച് സംസാരിച്ചത്.

അയല്‍ രാജ്യത്തിനെതിരെ രൂക്ഷ ആരോപണങ്ങള്‍ ഉന്നയിച്ച ആഭ്യന്തര മന്ത്രി തീവ്രവാദ നീക്കങ്ങളെ അതേ നാണയത്തില്‍ തന്നെ നേരിടുമെന്നും വ്യക്തമാക്കി. ‘പാകിസ്താന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളാണ് കശ്മീരി യുവാക്കളെ ഇളക്കിവിടുന്നത്. ജനക്കൂട്ടത്തെ പ്രകോപിപ്പിക്കാനും സംഘടിപ്പിക്കാനുംസോഷ്യല്‍ മീഡിയയിലെ ഗ്രൂപ്പുകള്‍ ഉപയോഗിക്കുന്നുണ്ട്. പാകിസ്ഥാനിലുള്ളവരാണ് ഇത്തരം ഗ്രൂപ്പുകള്‍ നിയന്ത്രിക്കുന്നത്. തീവ്രവാദികളുടെ നീക്കങ്ങള്‍ക്ക് അതേ നാണയത്തില്‍ സൈന്യം മറുപടി നല്‍കും’. അദേഹം പറഞ്ഞു.

കശ്മീരിലെ യുവാക്കളെ അക്രമത്തിലേയ്ക്ക് നയിച്ച് ഇന്ത്യയില്‍ അസ്ഥിരതയുണ്ടാക്കാനാണ് പാകിസ്താന്‍ ശ്രമിക്കുന്നതെന്ന് ആരോപിച്ച മന്ത്രി സൈന്യത്തിനെതിരായ സമരങ്ങളില്‍നിന്ന് യുവാക്കള്‍ പിന്‍മാറണമെന്നും പാകിസ്താന്റെ ചതിക്കുഴിയില്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും പറഞ്ഞു.

Advertisement