വാഷിങ്ടണ്‍: ഇന്ത്യക്കെതിരെ പ്രവര്‍ത്തിക്കുന്നതിനായി പാകിസ്താന്‍ തീവ്രവാദികളെ പരിശീലിപ്പിക്കാറുണ്ടെന്ന് പാക് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ്. ആദ്യമായാണ് ഒരു പാക് നേതാവ് ഇത്തരത്തിലുള്ള വെളിപ്പെടുത്തല്‍ നടത്തുന്നത്. കൃത്രിമമായി ഉണ്ടാക്കുന്ന ഇത്തരം തീവ്രവാദികള്‍ക്ക് രഹസ്യകേന്ദ്രത്തില്‍ പരിശീലനം നല്‍കുകയാണ് ചെയ്യുന്നത്- മുഷറഫ് വെളിപ്പെടുത്തി.

ജര്‍മന്‍ മാഗസിനായ സ്പീഗലിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തലുകളുള്ളത്. ബോധപൂര്‍വം സൃഷ്ടിക്കപ്പെട്ട ഗ്രൂപ്പുകളാണ് ഇത്തരം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയേയും പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയേയും മുഷറഫ് വിമര്‍ശിച്ചു.

Subscribe Us:

എല്ലാ രാജ്യങ്ങള്‍ക്കും അവരവരുടേതായ താത്പര്യങ്ങള്‍ ഉണ്ട്. കശ്മീര്‍ പ്രശ്‌നം യു.എന്നില്‍ ചര്‍ച്ച് ചെയ്ത് സമാധാനപരമായി പരിഹരിക്കാന്‍ ഇന്ത്യ ഇതുവരെ തയ്യാറായിട്ടില്ല. എന്തുകൊണ്ട്് ഇന്ത്യക്കെതിരെ പാകിസ്താന്‍ തീവ്രവാദി സംഘങ്ങളെ പരിശീലിപ്പിക്കുന്നുവെന്ന ചോദ്യത്തിന് കശ്മീര്‍ വിഷയത്തോടുള്ള നവാസ് ശെരീഫിന്റെ താത്പര്യമാവാം ഇതിന് കാരണമെന്ന് മുശരര്‍ഫ് പറഞ്ഞു.

കശ്മീര്‍ പ്രശ്‌നത്തില്‍ പാശ്ചാത്യലോകവും കണ്ണടക്കുകയാണ്. പാശ്ചാത്യരാജ്യങ്ങള്‍ എല്ലാത്തിനും പാകിസ്താനിലാണ് കുറ്റം കാണുന്നത്. എന്തുകൊണ്ട് നിങ്ങള്‍ അണ്വായുധം വികസിപ്പിക്കുന്നുവെന്ന് ഇന്ത്യന്‍ പ്രധാനമാന്ത്രിയോട് ആരും ചോദിക്കുന്നില്ല. കശ്മീരില്‍ നിരപരാധികളായവരെ എന്തിന് കൊന്നൊടുക്കുന്നുവെന്നും ആരും ചോദിക്കുന്നില്ല. ഇന്ത്യ ബംഗ്ലാദേശിന് നല്‍കിയ സൈനിക പിന്തുണ കാരണം 1971 ല്‍ പാകിസ്താന്‍ രണ്ടായി വിഭജിക്കപ്പെട്ടതില്‍ ആര്‍ക്കും പ്രശ്‌നമില്ല. കശ്മീര്‍ പ്രശ്‌നത്തില്‍ അമേരിക്കയും ജര്‍മ്മനിയും ഇതുവരെ എന്തെങ്കിലും ചെയ്‌തോയെന്നും മുഷറര്‍ഫ് ചോദിച്ചു.

പാകിസ്താന്‍ സാമ്പത്തികമായി തകര്‍ന്നുകൊണ്ടിരിക്കുകയാണ്. അവര്‍ ചെയ്യുന്നതെന്തെന്ന് ജനങ്ങള്‍ക്കറിയാമെന്നും മുുഷറഫ് പറഞ്ഞു. സ്വയം തീര്‍ത്ത തടവറയില്‍ നിന്ന് പുറത്തുകടന്ന് രാഷ്ട്രീയത്തിലേക്ക് സജീവമായി തിരിച്ച് വരുമെന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മുഷറര്‍ഫ് പ്രഖ്യാപിച്ചിരുന്നു.