എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് പാക്കിസ്ഥാന്‍ പ്രീമിയര്‍ ലീഗിലേക്ക് ക്ഷണം
എഡിറ്റര്‍
Thursday 7th June 2012 1:35pm

കറാച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് പാക്കിസ്ഥാനിലേക്ക് ക്ഷണം. പാക്കിസ്ഥാന്‍ പ്രീമിയര്‍ ലീഗില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് ഇന്ത്യന്‍ താരങ്ങളെ ക്ഷണിക്കുന്നത്.

ഇന്ത്യന്‍ കളിക്കാര്‍ ഞങ്ങളുട ക്ഷണം സ്വീകരിക്കുമോ ഇല്ലയോ എന്നൊന്നും അറിയില്ല. എങ്കില്‍ കൂടി ഞങ്ങള്‍ അവരെ വിളിച്ചിട്ടുണ്ടെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചീഫ് സാകാ അഷറഫ് വ്യക്തമാക്കി.

ഇരുു രാജ്യങ്ങളുടേയും ക്രിക്കറ്റ് ബോര്‍ഡുകള്‍ക്ക് ഒത്തുചേരാനും അതിലുപരി ഇന്ത്യ പാക്കിസ്ഥാന്‍ മത്സരങ്ങള്‍ കാണാനുള്ള ആരാധകരുടെ ആഗ്രഹം കൂടി മുന്‍നിര്‍ത്തിയാണ് ഇത്തരത്തിലൊരു കാര്യത്തിന് മുന്നിട്ടിറങ്ങുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ സ്റ്റേഡിയം നിര്‍മ്മിക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്ന പഞ്ചാബ് ഗവണ്‍മെന്റിനേയും അദ്ദേഹം വിമര്‍ശിച്ചു. ഇത് പാക്കിസ്ഥാന്റെ മുഖച്ഛായയ്ക്ക് തന്നെ കോട്ടം തട്ടും. രാഷ്ട്രീയത്തെ സ്‌പോര്‍ട്‌സുമായി കൂട്ടിക്കലര്‍ത്തരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്നത്തെ സാഹചര്യത്തില്‍ ഒരു ഇന്റര്‍നാഷണല്‍ ടീമിനെ ഉണ്ടാക്കാനോ ഒരു ലീഗ് മത്സരം സംഘടിപ്പിക്കാനോ കഴിയാത്ത അവസ്ഥയാണ് ഇപ്പോള്‍- അദ്ദേഹം വ്യക്തമാക്കി

Advertisement