ഇസ്‌ലാമാബാദ്: ആണവായുധം വഹിക്കാന്‍ ശേഷിയുള്ള മിസൈല്‍ ഹത്ഫ് 7 പാകിസ്ഥാന്‍ വിജയകരമായി പരീക്ഷിച്ചു. 700 കിലോമീറ്റര്‍ പരിധിയുള്ള മിസൈലാണിത്. എവിടെയാണു മിസൈല്‍ പരീക്ഷണം നടന്നതെന്നു വ്യക്തമാക്കിയിട്ടില്ല.

ജോയിന്‍ ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയര്‍മാന്‍ ഖാലിദ് സമീം വൈനിന്റെ സാന്നിധ്യത്തിലാണ് പരീക്ഷണം നടന്നത്. തദ്ദേശീയമായി വികസിപ്പിച്ച മിസൈലിന്റെ പരീക്ഷണം വിജയകരമായിരുന്നുവെന്ന് സൈന്യം അവകാശപ്പെട്ടു. പാകിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി, പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി എന്നിവര്‍ മിസൈല്‍ വികസിപ്പിച്ച ശാസ്ത്രജ്ഞരെ അഭിനന്ദിച്ചു.

Subscribe Us:

300 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഇന്ത്യയുടെ ബ്രഹ്‌മോസ് ശബ്ദാതിവേഗ മിസൈലിനു പകരമായി ബാബര്‍ 2005ല്‍ പുറത്തിറക്കുമ്പോള്‍ 550 കിലോമീറ്റര്‍ മാത്രമായിരുന്നു ദൂരപരിധി. കപ്പലുകളിലും മുങ്ങിക്കപ്പലുകളിലും നിന്ന് ഉപയോഗിക്കാവുന്നതും റഡാറുകളെ കബളിപ്പിച്ച് അതിസൂക്ഷ്മതയോടെ ലക്ഷ്യത്തിലെത്താന്‍ ശേഷിയുമുള്ള മിസൈലാണ് ബാബര്‍.

Malayalam News