കൊളംബോ: മുംബൈ ഭീകരാക്രമണത്തില്‍ എത്രയും വേഗം നീതി നടപ്പാക്കണമെന്ന് പാക്കിസ്താനോട് കേന്ദ്ര വിദേശകാര്യമന്ത്രി എസ്.എം കൃഷ്ണ ആവശ്യപ്പെട്ടു. നാലുദിവസത്തെ ശ്രീലങ്കന്‍ സന്ദര്‍ശനത്തിനിടെയാണ് കൃഷ്ണ ഇക്കാര്യം വ്യക്തമാക്കിയത്.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അടിച്ചമര്‍ത്തണം. മുംബൈ ആക്രമണത്തിനുത്തരവാദികളായ തീവ്രവാദികളെ നിയമത്തിന് മുന്നിലെത്തിക്കാന്‍ പാക്കിസ്താനോട് ഒരിക്കല്‍കുടി ആവശ്യപ്പെടുകയാണ്. പാക്കിസ്താനുമായുള്ള എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

പാക്കിസ്താനുമായി സമാധാനപരമായ ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പാക് വിദേശകാര്യമന്ത്രി മെഹ് മൂദ് ഖുറേഷിയുമായുള്ള ജൂലൈ 31 ന് നടന്ന ചര്‍ച്ചയ്ക്കിടെ വ്യക്തമാക്കിയിരുന്നു. ചര്‍ച്ച തുടരുന്നതിനായി ഖുറേഷിയെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു.