അമൃതസര്‍: 27വര്‍ഷമായി ലാഹോര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ സ്വദേശി ഗോപാല്‍ ദാസിനെ പാക്കിസ്ഥാന്‍ വിട്ടയച്ചു. യാദൃച്ഛികമായി പാക്കിസ്ഥാന്‍ അതിര്‍ത്തിയിലെത്തിയ ദാസിനെ ചാരനാണെന്ന സംശയത്തില്‍ അറസ്റ്റുചെയ്യുകയായിരുന്നു.

അട്ടാരി അതിര്‍ത്തിയിലൂടെ പാക്ക് സര്‍ക്കാര്‍ ഇയാളെ ഇന്ത്യയിലേക്ക് മടക്കിയയക്കുമെന്ന് അമൃതസര്‍ ഡപ്യൂട്ടി കമ്മീഷണല്‍ ഖാന്‍ സിങ് പാനു പറഞ്ഞു. ഇക്കാര്യം ദാസിന്റെ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്.

Subscribe Us:

ഇന്ത്യന്‍ സുപ്രീം കോടതി അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്ന് മാനുഷിക പരിഗണന കണക്കിലെടുത്ത് ദാസിന്റെ ശിക്ഷ ഇളവ് ചെയ്യുന്നതായി മാര്‍ച്ച് 27ന് പാക്ക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി അറിയിച്ചിരുന്നു.