എഡിറ്റര്‍
എഡിറ്റര്‍
പാക് സെനറ്റ് ഹിന്ദു വിവാഹ നിയമ ബില്‍ പാസ്സാക്കി
എഡിറ്റര്‍
Saturday 18th February 2017 12:22pm

 

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ ഹിന്ദുമത വിശ്വാസികള്‍ക്കായി സെനറ്റ് ഹിന്ദു വിവാഹ നിയമ ബില്‍ പാസ്സാക്കി. പാക് ചരിത്രത്തില്‍ ഇതാദ്യമായാണ് ഹിന്ദു വിവാഹവുമായി ബന്ധപ്പെട്ട ബില്‍ സെനറ്റ് നിയമമായി അംഗീകരിക്കുന്നത്. ദേശീയ നിയമ നിര്‍മ്മാണ സഭ 2015 സപ്റ്റംബറില്‍ അംഗീകരിച്ച ബില്ലാണ് ഇന്നലെ സെനറ്റ് പാസ്സാക്കിയത്.


Also read: ആഡംബര ജീവിതം ചോദ്യം ചെയ്തയാള്‍ക്കെതിരെ നടപടി ആശ്യപ്പെട്ട് സ്വകാര്യ കമ്പനിയ്ക്ക് എസ്.എഫ്.ഐ അഖിലേന്ത്യ സെക്രട്ടറിയുടെ കത്ത് 


 

അടുത്തയാഴ്ച പാക് പ്രസിഡന്റ് ബില്ലില്‍ ഒപ്പ് വെക്കുന്നതോടെ ഹിന്ദു വിവാഹ നിയമം പാക്കിസ്ഥാനില്‍ പ്രാബല്ല്യത്തില്‍ വരും. നിയമപ്രകാരം ഹിന്ദു സ്ത്രീകള്‍ക്ക് വിവാഹവുമായി ബന്ധപ്പെട്ട രേഖകളും ഇനിമുതല്‍ ലഭിക്കും. പാക്കിസ്ഥാനില്‍ ഹിന്ദു വിഭാഗം താമസിക്കുന്ന പഞ്ചാബ്, ബലൂചിസ്ഥാന്‍ മേഖലകളിലാകും നിയമം പ്രാബല്ല്യത്തില്‍ വരിക. സിന്ധ് മേഖലയിലെ ഹിന്ദുക്കള്‍ക്കിടയില്‍ നിലവില്‍ ഹിന്ദു വിവാഹ നിയമം പ്രാബല്ല്യത്തിലുണ്ട്.

സെനറ്റില്‍ പാക് നിയമ മന്ത്രി സഹീദ് ഹമീദ് അവതരിപ്പിച്ച ബില്‍ പ്രതിപക്ഷത്ത് നിന്ന് യാതൊരു എതിര്‍പ്പുകളും ഇല്ലാതെയാണ് സഭ അംഗീകരിച്ചത്. ജനുവരി രണ്ടിന് സെനറ്റ് ഫങ്ഷണല്‍ കമ്മിറ്റിയില്‍ അവതരിപ്പിച്ച ബില്ലിനെ സെനറ്റര്‍ മുഫ്തി അബ്ദുള്‍ സത്താര്‍ എതിര്‍ത്തിരുന്നു. ആവശ്യമില്ലാത്ത നിയമങ്ങള്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തേണ്ടതില്ല എന്ന അഭിപ്രായമായിരുന്നു സത്താര്‍ അന്ന് ഉന്നയിച്ചിരുന്നത്.


Dont miss ഏഴു വയസുകാരിയെ പീഡിപ്പിച്ചശേഷം രക്തസ്രാവം തടയാന്‍ പൂജാരി പഞ്ഞിക്കഷ്ണം തിരുകിക്കയറ്റി: പീഡനവിവരം പുറത്തറിയിക്കാതെ ബന്ധുക്കള്‍


നിയമത്തിനെ അനുകൂലിച്ചും എതിര്‍ത്തും പാക് രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇസ്‌ലാമിന്റെ പ്രമാണങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കും എതിരാണ് നിയമമെന്നാണ് സെനറ്റ് അംഗമായ നസ്രീന്‍ ജലീല്‍ പറഞ്ഞത്. എന്നാല്‍ മുസ്‌ലീം മത വിഭാഗവുമായി നിയമത്തിന് യാതൊരു ബന്ധവുമില്ലെന്നും പാക്കിസ്ഥാനില്‍ ജീവിക്കുന്ന ഹിന്ദുക്കളുമായി മാത്രം ബന്ധപ്പെട്ടതാണ് നിയമമെന്നുമാണ് ഭൂരിഭാഗം സെനറ്റംഗങ്ങളുടെയും അഭിപ്രായം.

പാക്കിസ്ഥാനിലെ ഹിന്ദു വിഭാഗം നിയമത്തെ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. വിവാഹവും രജിസ്‌ട്രേഷനും മോചനവുമായി ബന്ധപ്പെട്ടതാണ് നിയമത്തിന്റെ ഉള്ളടക്കം. സ്ത്രീക്കും പുരുഷനും 18വയസ്സാണ് പാക്കിസ്ഥാനിലെ വിവാഹ പ്രായം.

Advertisement