ഇസ്‌ലാമാബാദ്: ജമാഅത്തുദ്ദഅ്‌വ നേതാവ് ഹാഫിസ് സഈദിന്റെ രാഷ്ട്രീയ പാര്‍ട്ടിക്കുള്ള അംഗീകാരം പിന്‍വലിക്കണമെന്ന് പാക് അഭ്യന്തരമന്ത്രാലയം തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. ‘മില്ലി മുസ്‌ലിം ലീഗ്’ എന്ന പേരിലാണ് ഹാഫിസ് സഈദ് പിന്തുണയുള്ള പുതിയ പാര്‍ട്ടി രൂപീകരിച്ചിരുന്നത്.

മില്ലി മുസ്‌ലിം ലീഗിന്റെ ലഷ്‌കര്‍ ബന്ധം ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടിക്ക് അംഗീകാരം നല്‍കരുതെന്ന് അഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടത്. ഹാഫിസ് സഈദിന്റെ സുഹൃത്തും ലഷ്‌കറെ ത്വയ്ബ സ്ഥാപകനുമായ സൈഫുല്ല ഖാലിദാണ് മില്ലി മുസ്‌ലിം ലീഗിന്റെ തലവന്‍.

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായി കണക്കാക്കപ്പെടുന്ന ഹാഫിസ് സഈദിനെ അമേരിക്കയടക്കം കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഹാഫിസ് സഈദിന് അമേരിക്ക 10 മില്ല്യണ്‍ യു.എസ് ഡോളര്‍ പ്രഖ്യാപിച്ചിരുന്നു.