എഡിറ്റര്‍
എഡിറ്റര്‍
മതം മാറിയാല്‍ കുറ്റവിമുക്തരാക്കാം; പ്രതികളോട് ലാഹോറിലെ പബ്ലിക് പ്രോസിക്യൂട്ടര്‍
എഡിറ്റര്‍
Thursday 30th March 2017 3:18pm

 

ലാഹോര്‍: ഇസ്‌ലാം മതത്തിലേക്ക് മാറിയാല്‍ കേസില്‍ നിന്ന് കുറ്റവിമുക്തരാക്കാമെന്ന് ക്രൈസ്തവ വിശ്വാസികളായ കുറ്റാരോപിതരോട് ലാഹോറിലെ പബ്ലിക് പ്രോസിക്യൂട്ടര്‍. രണ്ട് പേരെ മര്‍ദിച്ച കൊന്ന കേസില്‍ വിചാരണ നേരിടുന്ന 42 കുറ്റാരോപിതരോടാണ് ഡപ്യൂട്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ സയീദ് അനീസ് ഷാ വാഗ്ദാനം ചെയ്തത്.


Also read മംഗളത്തില്‍ നിന്ന് മറ്റൊരു രാജി; രാജിവെച്ചത് തൃശൂര്‍ ലേഖകന്‍ 


2015മാര്‍ച്ചില്‍ യോഹനാബാദിലെ ക്രിസ്ത്യന്‍ പള്ളികളില്‍ നടന്ന ചാവേക്രമണവുമായി നടന്ന മര്‍ദനത്തെതുടര്‍ന്നായിരുന്നു രണ്ടു പേര്‍ മരിച്ചിരുന്നത്. ചാവേറാക്രമണവുമായി ബന്ധമുണ്ടെന്നാരോപിച്ചായിരുന്നു ഇവരെ ജനക്കൂട്ടം മര്‍ദിച്ച് കൊന്നത്. കേസുമായി ബന്ധപ്പെട്ട് 42 പേരെയായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്.

ഭീകരവിരുദ്ധ കോടതിയിലാണ് കേസ് നടക്കുന്നത്. കുറ്റാരോപിതരോട് മതം മാറിയാല്‍ വിട്ടയക്കാമെന്ന് പ്രോസിക്യൂട്ടര്‍ വാഗ്ദാനം നടത്തിയെന്ന് പാക് ദിന പത്രമായ ‘ദി എക്‌സ്പ്രസ് ട്രിബ്യൂണാണ്’ റിപ്പോര്‍ട്ട് ചെയ്തത്. കുറ്റാരോപിതര്‍ക്കായി ഹാജരായ ജോസഫ് ഫ്രാന്‍സിയും ഇസ്‌ലാം മതം സ്വീകരിച്ചാല്‍ വെറുതേ വിടുമെന്ന് പ്രേസിക്യൂട്ടര്‍ വാഗ്ദാനം നല്‍കിയ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്.

പ്രതികളില്‍ ചിലര്‍ വാഗ്ദാനം സ്വീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഭൂരിഭാഗം പേരും ഈ വാഗ്ദാനത്തോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. നിയമ വ്യവസ്ഥയെ തകര്‍ക്കുന്ന നടപടികളാണ് പ്രോസിക്യൂട്ടറുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് ആരോപിച്ച് പ്രതിഷേധവുമായി അഭിഭാഷകരും രംഗത്തെത്തിയിട്ടുണ്ട്.

Advertisement