ഇസ്‌ലാമാബാദ്: ഇന്ത്യയ്‌ക്കെതിരെ പോരാടാനായി കശ്മീരിലെ ജനങ്ങള്‍ക്ക് എല്ലാ സഹായവും നല്‍കുമെന്ന് പാകിസ്താന്‍ സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ പറഞ്ഞു. നിയന്ത്രണരേഖയിലെ സന്ദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കശ്മീരിലെ ജനങ്ങള്‍ക്ക് സ്വയം ഭരണത്തിനുള്ള അവകാശമുണ്ട്. കശ്മീരിലെ ജനങ്ങളുടെ അവകാശങ്ങള്‍ ഇന്ത്യ പാടെ നിഷേധിക്കുകയാണെന്നും ആരോപിച്ച ബജ്വ കശ്മീരികളുടെ സമരത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കണമെന്ന് പാക് സൈന്യത്തോട് ആവശ്യപ്പെടുകയും ചെയ്തു.


Don’t Miss: ‘പെട്രോള്‍-ഡീസല്‍ കാറുകള്‍ ഓര്‍മ്മയാകും’; 2030-ഓടെ വൈദ്യുത കാറുകള്‍ മാത്രമുള്ള നിരത്തുകള്‍ എന്ന ലക്ഷ്യവുമായി ഇന്ത്യ


നിയന്ത്രണരേഖയ്ക്ക് സമീപമുള്ള പാകിസ്താനിലെ ജനങ്ങളുടെ അവകാശങ്ങളില്‍ ഇന്ത്യ ഇടപെടുകയാണ്. കശ്മീരില്‍ ഇന്ത്യയാണ് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നത്. കശ്മീരികള്‍ക്ക് സ്വയംഭരണാധികാരത്തിനുള്ള അവകാശം നല്‍കണമെന്നും ബജ്വ പറഞ്ഞു.

അതേസമയം പാകിസ്താന്‍ സൈനിക മേധാവിയുടെ വിവാദ പ്രസ്താവന അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ചയാക്കാന്‍ ഇന്ത്യ ശ്രമം തുടങ്ങിയിട്ടുണ്ട്. കശ്മീരില്‍ നിലവിലെ സംഘര്‍ഷത്തിന് കാരണം പാകിസ്താനാണെന്ന് ഇന്ത്യ നേരത്തേ ആരോപിച്ചിരുന്നു.

നിയന്ത്രണരേഖ സന്ദര്‍ശിച്ച പാക് സൈനിക മേധാവി അവിടത്തെ സൈന്യത്തിന്റെ ഒരുക്കങ്ങളില്‍ തൃപ്തി പ്രകടിപ്പിച്ചു.