എഡിറ്റര്‍
എഡിറ്റര്‍
പാക്കിസ്ഥാനില്‍ വിദ്യാഭ്യാസം നിര്‍ബന്ധവും സൗജന്യവുമാക്കി
എഡിറ്റര്‍
Wednesday 14th November 2012 7:00am

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ എല്ലാ കുട്ടികള്‍ക്കും ഇനിമുതല്‍ നിര്‍ബന്ധിത സൗജന്യവിദ്യാഭ്യാസം. ഇത് സംബന്ധിച്ച ബില്‍ പാക്കിസ്ഥാന്‍ നാഷണല്‍ അസംബ്ലി ഇന്നലെ പാസാക്കി.

Ads By Google

പാക്കിസ്ഥാനിലെ അഞ്ചിനും പതിനാറിനുമിടയില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് സൗജന്യവും നിര്‍ബന്ധവുമായ വിദ്യാഭ്യാസം ലഭിക്കുക. എല്ലാ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പത്ത് ശതമാനം സീറ്റുകള്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് സംവരണം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.

ബില്‍ നേരത്തേ സെനറ്റ് പാസാക്കിയിരുന്നു. അതിന് പിന്നാലെയാണ് നാഷണല്‍ അസംബ്ലിയും ബില്‍ പാസാക്കിയത്.

നിയമം ലംഘിച്ചാല്‍ 50,000 രൂപ പിഴയോ ആറ് മാസം തടവോ ലഭിക്കുമെന്നും നിയമത്തില്‍ പറയുന്നു.

പാക്കിസ്ഥാനില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി വാദിച്ച മലാല യൂസുഫ്‌സായി എന്ന പതിനാല്കാരിയെ താലിബാന്‍ ആക്രമിച്ചതിന് പിറകേയാണ് പാക്കിസ്ഥാന്‍ പുതിയ നിയമം പ്രാബല്യത്തില്‍ കൊണ്ടുവന്നിരിക്കുന്നത്.

Advertisement