ഇസ്‌ലാമാബാദ്: കൊല്ലപ്പെട്ട അല്‍ ഖയിദ നേതാവ് ഉസാമ ബിന്‍ ലാദന്റെ കുടുംബത്തിന് പാക്കിസ്ഥാന്‍ വിടാന്‍ അനുമതി. ലാദന്റെ മരണം സംബന്ധിച്ച് അന്വേഷിക്കുന്ന പാക്ക് ജുഡീഷ്യല്‍ കമ്മീഷന്‍ ആണ് ലാദന്റെ ഭാര്യമാര്‍ക്കും മക്കള്‍ക്കും രാജ്യം വിട്ടുപോകാന്‍ അനുമതി നല്‍കിയത്. ഇവരെ ചോദ്യം ചെയ്യുന്നതു പൂര്‍ത്തിയായ സാഹചര്യത്തിലാണ് അനുമതിയെന്ന് സുപ്രീംകോടതി മുന്‍ ജഡ്ജി ജാവേദ് ഇക്ബാല്‍ അധ്യക്ഷനായ കമ്മീഷന്‍ അറിയിച്ചു.

അതേസമയം കുടുംബാംഗങ്ങളെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങള്‍ കമ്മീഷന്‍ വെളിപ്പെടുത്തിയിട്ടില്ല.

Subscribe Us:

മേയ് രണ്ടിനാണ് അബോട്ടാബാദില്‍ യു.എസ് സൈനിക നടപടിയില്‍ ഉസാമ ബിന്‍ലാദന്‍ കൊല്ലപ്പെട്ടത്. ലാദന്റെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യയെയും മക്കളെയും അധികൃതര്‍ അറസ്റ്റു ചെയ്യുകയായിരുന്നു.