എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യന്‍ സിനിമകള്‍ക്ക് പാക്കിസ്ഥാനില്‍ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു
എഡിറ്റര്‍
Wednesday 1st February 2017 9:00pm

theater

ഇസ്‌ലാമാബാദ്: ഇന്ത്യന്‍ സിനിമകള്‍ക്ക് പാക്കിസ്ഥാനില്‍ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. പാക്കിസ്ഥാന്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയമാണ് വിലക്ക് നീക്കികൊണ്ട് ഉത്തരവ് ഇറക്കിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതലാണ് ഇന്ത്യന്‍ സിനിമകളുടെ പ്രദര്‍ശനം പാക്കിസ്ഥാനില്‍ നിര്‍ത്തി വച്ചിരുന്നത്.


Also read മൂന്നു തവണ ലൈംഗിക പീഡനത്തിന് ഇരയായി ആദ്യത്തേത് ഏഴാം വയസ്സില്‍: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ഹോളിവുഡ് താരം ആഷ്‌ലി ജൂഡ് 


കഴിഞ്ഞ ആഴ്ചയോടെ ബോളിവുഡ് സിനിമകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കാന്‍ തീരുമാനമെടുത്തിരുന്നെങ്കിലും ഇതു സംബന്ധിച്ച് അന്തിമ തീരുമാനവും ഉത്തരവുകളും നീളുകയായിരുന്നു. ഡിസംബറില്‍ വിലക്കുകള്‍ നീക്കിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നെങ്കിലും പ്രക്ഷേപണ മന്ത്രാലയമോ സര്‍ക്കാരോ വാര്‍ത്തകള്‍ സ്ഥിരീകരിച്ചിട്ടുണ്ടായിരുന്നില്ല.


Dont miss മനുഷ്യത്വം എന്നൊന്ന് ഇവര്‍ക്കില്ല ; തനിക്കെതിരെ വ്യാജ വാര്‍ത്തകള്‍ നല്‍കിയ ഓണ്‍ലൈന്‍ സൈറ്റുകള്‍ക്കെതിരെ തുറന്നടിച്ച് സാന്ദ്രാ തോമസ്


ഉറി ഭീകരാക്രമണത്തെതുടര്‍ന്ന് പാക് കലാകാരമന്മാര്‍ക്ക് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തിയതോടെയാണ് പാക്കിസ്ഥാനിലെ തിയേറ്ററുകളില്‍ ഇന്ത്യന്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കേണ്ടെന്ന തീരുമാനം തീയറ്റര്‍ ഉടമകള്‍ എടുത്തത്. ബോളിവുഡ് സിനിമകള്‍ക്ക് ആരാധകരുള്ള പാക്കിസ്ഥാനില്‍ സിനിമാ വിലക്കിനെത്തുടര്‍ന്ന് തീയറ്ററുകളുടെ വരുമാനത്തില്‍ ഗണ്യമായ കുറവ് വന്നിരുന്നു.

ഇതേ തുടര്‍ന്നാണ് സിനിമകള്‍ പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനം തീയറ്റര്‍ ഉടമകളും സര്‍ക്കാരും എടുത്തത്. ഇന്ത്യന്‍ സിനിമകള്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നവര്‍ സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി വാങ്ങണമെന്നും മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നുണ്ട്.

Advertisement