ന്യുദല്‍ഹി: ദാവൂദ് ഇബ്രാഹീമിനെപറ്റി ഇന്ത്യയോട് പാക്കിസ്ഥാന്‍ പച്ചക്കള്ളം പറയുകയാണെന്ന് ബി.ജെ.പി മുതിര്‍ന്ന നേതാവ് എല്‍.കെ.അദ്വാനി. പാക്കിസ്ഥാന്റെ ‘മണ്ണില്‍ ഉസാമ ബിന്‍ ലാദന്‍ ഇല്ല’ എന്ന് അമേരിക്കയോട് പറഞ്ഞതുപോലെയാണ് ഇന്ത്യയോടും ഇവര്‍ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

‘പര്‍വേസ് മുഷാറഫ് പാക്കിസ്ഥാനെ നിയന്ത്രിക്കുന്ന സമയത്താണ് അബോത്താബാദിലെ രഹസ്യ താവളത്തില്‍ ഉസാമയെ ഒളിപ്പിച്ച് താമസ്സിപ്പിച്ചത്’, അദ്ദേഹം വ്യക്തമാക്കി.

അദ്വാനിയെഴുതിയ പുതിയ ബ്ലോഗിലാണ് പാക്കിസ്ഥാനെപറ്റിയുള്ള അഭിപ്രായങ്ങള്‍ അടങ്ങിയിട്ടുള്ളത്. 2005-ലെ റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ചുകൊണ്ട് 3 കഥകളാണ് അദ്വാനി തന്റെ ബ്ലോഗില്‍ വിവരിക്കുന്നത്.

മുംബൈ ബോംബ് സ്‌ഫോടന പരമ്പരയുടെ മസ്തിഷ്‌കം ദാവൂദ് ആയിരുന്നുവെന്ന് കരുതപ്പെടുന്നു. കറാച്ചിയിലെ വീട്ടില്‍ ദാവൂദ് ഉണ്ടെന്നും അദ്വാനി പറഞ്ഞു.