എഡിറ്റര്‍
എഡിറ്റര്‍
കാബൂളിലെ ഇന്ത്യന്‍ എംബസിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ പാകിസ്ഥാന്‍ ഐ.എസ്.ഐയെന്ന് പരാമര്‍ശം
എഡിറ്റര്‍
Sunday 23rd March 2014 4:46pm

wrong-enemy

വാഷിങ്ടണ്‍ : 2008 ല്‍ കാബൂളില്‍ ഇന്ത്യന്‍ എംബസിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ പാകിസ്ഥാന്‍ ഐ.എസ്.ഐ (ഇന്റര്‍-സര്‍വീസ് ഇന്റലിജന്‍സ്) എന്ന് പരാമര്‍ശം.

അമേരിക്കയിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തക കാര്‍ലോറ്റ ഗാളിന്റെ പുതിയ പുസ്തകമായ റോങ് എനിമിയിലാണ് ആക്രമണം ആസുത്രണം ചെയ്ത് നടത്തിയത് ഐ.എസ്.ഐയാണെന്ന പരാമര്‍ശം.

ഇന്റലിജന്‍സ് വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് ഇതിന് മേല്‍നോട്ടം വഹിച്ചത്. അന്ന് യുഎസ് പ്രസിഡന്റായിരുന്ന ജോര്‍ജ് ബുഷിന് ഇക്കാര്യത്തെക്കുറിച്ച് നേരത്തെ തന്നെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടും ലഭിച്ചിരുന്നു. എന്നാല്‍ അത് തടയാന്‍ കഴിഞ്ഞില്ല- പുസ്തകത്തിന്‍ പറയുന്നു.

ഭീകരാക്രമണം അരങ്ങേറാന്‍ പോകുന്നുവെന്ന ഫോണ്‍ സന്ദേശമാണ് അമേരിക്കന്‍ ഇന്റലിജന്‍സ് വിഭാഗം ആദ്യംചോര്‍ത്തിയതെന്നും ബോംബ് വെച്ച ആളും കാബൂളിലെ ഇടനിലക്കാരനും പാകിസ്ഥാനിലെ ഐ.എസ്.ഐ കേന്ദ്രങ്ങളുമായിട്ടായിരുന്നു ഫോണ്‍സന്ദേശങ്ങള്‍ കൈമാറിയിരുന്നതെന്നും പെഷ്‌വാറിലെ ഐ എസ് ഐയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ഇതിന് പിന്നിലെന്നും പുസ്തകത്തില്‍ പരാമര്‍ശിക്കുന്നു.

9/11 ആക്രമണത്തിന് ശേഷമുള്ള ആഫ്ഗാനിസഥാന്‍- പാകിസ്ഥാന്‍ സംഘര്‍ഷത്തെ കുറിച്ചുള്ളതാണ് പുസ്തകം.

2008 ലെ മുംബൈ ഭീകരാക്രമണത്തിലും ഐ.എസ്.ഐയ്ക്ക് പങ്കുണ്ടെന്ന് നേരത്തെ പരാമര്‍ശമുണ്ടായിരുന്നു.

2008 ജൂലായ് 7നാണ് കാബൂളില്‍ ഇന്ത്യന്‍ എംബസിയ്ക്ക് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ 58 പേരാണ് മരിച്ചത്. 140 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Advertisement