എഡിറ്റര്‍
എഡിറ്റര്‍
ഷാരൂഖ് ഖാന് സര്‍ക്കാര്‍ സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് പാക് ആഭ്യന്തര മന്ത്രി
എഡിറ്റര്‍
Tuesday 29th January 2013 10:40am

മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന് ഇന്ത്യന്‍ സര്‍ക്കാര്‍ സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് പാക് ആഭ്യന്തര മന്ത്രി റഹ്മാന്‍ മാലിക്. അമേരിക്കിയില്‍ നടന്ന ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയിലെ മുസ്‌ലീങ്ങള്‍ രാജ്യസ്‌നേഹമില്ലാത്തവരാണെന്നും മറ്റുമുള്ള തെറ്റായ ധാരണകളാണ് ഇവിടുത്തെ രാഷ്ട്രീയക്കാര്‍ക്ക് ഉള്ളതെന്നും ഇത്തരക്കാരുടെ പ്രതിനിധിയായി ഇവര്‍ തന്നെ കണക്കാക്കുന്നുവെന്നും ഷാരൂഖ് അടുത്തിടെ ഒരു മാഗസിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

Ads By Google

ഇതിനെതുടര്‍ന്നാണ് റഹ്മാന്‍ മാലിക്കിന്റെ ആവശ്യം.

‘ഷാരൂഖ് ഖാന്‍ ഒരു ഇന്ത്യക്കാരനാണ്. ഇന്ത്യക്കാരനായിരിക്കാന്‍ അദ്ദേഹം ആഗ്രഹിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന് സുരക്ഷ ഏര്‍പ്പെടുത്താന്‍ ഞാന്‍ ഇന്ത്യന്‍ സര്‍ക്കാറിനോട് അപേക്ഷിക്കുന്നു.’ റഹ്മാന്‍ മാലിക് പറഞ്ഞു.

ഒരു സിനിമാ താരമായ അദ്ദേഹത്തെ ഇന്ത്യക്കാരെ പോലെ തന്നെ പാക്കിസ്ഥാനികളും സ്‌നേഹിക്കുന്നുണ്ട്. എന്നിട്ടും എന്തിനാണ് ഇത്തരത്തിലുള്ള വെറുപ്പ് വളര്‍ത്തുന്നതെന്നും റഹ്മാന്‍ മാലിക് പറഞ്ഞു.

ഇവിടെ ദൈവത്തിന്റെ ഒരു ഇസ്‌ലാമുണ്ട്, അതിന് ഞാന്‍ എതിരല്ല, നിര്‍ഭാഗ്യവശാല്‍ പുരോഹിതന്മാരുടെ മറ്റൊരു ഇസ്‌ലാമും ഇവിടെയുണ്ട്. യുവാക്കളോട് ഖുറാന്‍ ശരിക്ക് വായിക്കാന്‍ ഞാന്‍ ആവശ്യപ്പെടുന്നു. റഹ്മാന്‍ മാലിക് പറഞ്ഞു.

താന്‍ ഒരു ഇന്ത്യന്‍പൗരനാണെന്നിരിക്കിലും  അത്തരം സാഹചര്യങ്ങളില്‍ എന്റെ സ്വന്തം രാജ്യത്തേക്കളുപരി നമ്മുടെ അയല്‍രാജ്യത്തിനോടാണ് കൂറെന്നും തന്റെ മേല്‍ ആരോപിപ്പിക്കപ്പെടുന്നെന്നും ഷാറൂഖ് പറഞ്ഞിരുന്നു.

തന്റെ പിതാവ് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി നടന്ന നിരവധി റാലികളുടെ സംഘാടകരായ നേതാക്കളാണ് തന്റെ  യഥാര്‍ത്ഥ പിതൃഭൂമി വിട്ട് പോരാന്‍ എന്നെ പ്രചോദിപ്പിച്ചതെന്നും ഷാരൂഖ് ഔട്ട് ലുക്ക് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

Advertisement