Categories

ഹക്കീമുല്ല കൊല്ലപ്പെട്ടിട്ടില്ലെന്ന് മുന്‍ ഐ എസ് ഐ തലവന്‍

ലഹോര്‍ : തെഹ്രീകെ താലിബാന്‍ തലവന്‍ ഹക്കീമുല്ല മെഹ്‌സൂദ് കൊല്ലപ്പെട്ടെന്ന വാര്‍ത്ത ശരിയല്ലെന്ന് ഐ എസ് ഐ മുന്‍ ഉദ്യോഗസ്ഥന്‍ ഖാലിദ് ഖവാജ പറഞ്ഞു.
യുഎസിന്റെ പൈലറ്റില്ലാവിമാനം നടത്തിയ ആക്രമണത്തില്‍ ഹക്കീമുല്ല മെഹ്‌സൂദ് കൊല്ലപ്പെട്ടെന്നായിരുന്നു പാക്ക് ആഭ്യന്തര മന്ത്രി റഹ്മാന്‍ മാലിക്കിന്റയും സൈനിക വക്താവ് മേജര്‍ ജനറല്‍ അത്താര്‍ അബîാസുവുന്റെയും അവകാശവാദം.

ഈ മാസം ഒന്‍പതിനു തനിക്കറിയാവുന്ന രണ്ടുപേര്‍ ഹക്കീമുല്ലയോടൊപ്പമുണ്ടായിരുന്നുവെന്ന് ഖാലിദ് ഖവാജ വിശദീകരിക്കുന്നു. പാക് അധികാരികള്‍ ഇതു നിഷേധിച്ചാല്‍ ഇവരുടെ പേര് വെളിപ്പെടുത്താന്‍ തയ്യാറാണെന്നും ഖാലിദ് ഖവാജ പറഞ്ഞു. ഇക്കാര്യത്തില്‍ പാക് സര്‍ക്കാരിനെ വെല്ലുവിളിക്കുന്നുവെന്നും ഖവാജ പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.