എഡിറ്റര്‍
എഡിറ്റര്‍
അബോട്ടാബാദില്‍ പാക്കിസ്ഥാന്‍ അമ്യൂസ്‌മെന്റ് പാര്‍ക്ക് നിര്‍മ്മിക്കുന്നു
എഡിറ്റര്‍
Tuesday 5th February 2013 1:00pm

ഇസ്‌ലാമാബാദ്: അല്‍ഖ്വയ്ദ തലവനായിരുന്ന ഉസാമ ബിന്‍ ലാദന്‍ ഒളിവില്‍ കഴിയുകയും തുടര്‍ന്ന് കൊല്ലപ്പെടുകയും ചെയ്ത പാക്കിസ്ഥാനിലെ അബോട്ടാബാദ് നഗരത്തില്‍ പ്രവിശ്യാ ഭരണകൂടം അമ്യൂസ്‌മെന്റ് പാര്‍ക്ക് നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നു.

Ads By Google

സ്വകാര്യ പങ്കാളിത്തത്തോടെ 30 മില്യണ്‍ ഡോളര്‍ ചെലവഴിച്ചാണ് അമ്യൂസ്‌മെന്റ് പാര്‍ക്ക് നിര്‍മ്മിക്കുന്നത്. വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാന്‍ വേണ്ടിയാണ് 50 ഏക്കറില്‍ പാര്‍ക്ക് നിര്‍മ്മിക്കുന്നത്.

എന്നാല്‍ പദ്ധതിക്ക് ബിന്‍ ലാദനുമായി യാതൊരു ബന്ധവും ഉണ്ടാകില്ലെന്ന് അധികൃതര്‍ പറയുന്നു. അഞ്ച് വര്‍ഷം കൊണ്ടു പണി പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.

മൃഗശാല, ജലവിനോദങ്ങള്‍, ഗോള്‍ഫ് മൈതാനം, പാരാഗ്ലൈഡിങ് ക്ലബ് തുടങ്ങിയവ പാര്‍ക്കില്‍ ഒരുക്കാനാണ് തീരുമാനം. ആദ്യഘട്ടത്തില്‍ 50 ഏക്കറില്‍ നിര്‍മ്മിക്കുന്ന പാര്‍ക്ക് പിന്നീട് 500 ഏക്കര്‍ പ്രദേശത്തേക്ക് വ്യാപിപ്പിക്കും.

2011ല്‍ യുഎസ് സൈന്യം നടത്തിയ രഹസ്യ നീക്കത്തിലായിരുന്നു ബിന്‍ ലാദന്‍ കൊല്ലപ്പെട്ടത്. പാക്കിസ്ഥാന്‍ സൈന്യത്തിന്റെ ട്രെയിനിങ് അക്കാദമിയോട് അടുത്തുള്ള വലിയ മതില്‍ കെട്ടിയ വീട്ടിലായിരുന്നു ലാദന്‍ ഒളിവില്‍ താമസിച്ചിരുന്നത്. സൈനിക നടപടിയിലൂടെ ലാദനെ അവര്‍ വധിക്കുകയും ചെയ്തു.

ലാദന്‍ താമസിച്ചിരുന്ന വീട് പാക്കിസ്ഥാന്‍ ഭരണകൂടം പിന്നീട് പൊളിച്ചുനീക്കി. വീട് നിന്നിരുന്ന സ്ഥലത്ത് സര്‍ക്കാര്‍ മന്ദിരങ്ങള്‍ നിര്‍മ്മിക്കുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇവിടെ പാര്‍ക്ക് നിര്‍മ്മിച്ചാല്‍ ജനങ്ങള്‍ ഇതിനെ ഒസാമ പാര്‍ക്ക് എന്നു വിളിക്കുമെന്ന് ഭയപ്പെടുന്നതിനാലാണ് ക്വാട്ടേഴ്‌സ് നിര്‍മ്മിക്കുന്നതെന്നും പാക്കിസ്ഥാന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. നഗരത്തിന്റെ മറ്റൊരുഭാഗത്താണ് പാര്‍ക്ക് നിര്‍മ്മിക്കുന്നത്.

Advertisement