എഡിറ്റര്‍
എഡിറ്റര്‍
20 വര്‍ഷത്തെ ചരിത്രം തിരുത്തി പാകിസ്ഥാന്‍; ഹിന്ദു മന്ത്രിയുമായി പാകിസ്ഥാന്റെ പുതിയ മന്ത്രിസഭ
എഡിറ്റര്‍
Saturday 5th August 2017 10:56pm

ഇസ്ലാമാബാദ്; കഴിഞ്ഞ 20 വര്‍ഷത്തെ ചരിത്രം തിരുത്തിയെഴുതുകയാണ് പാകിസ്ഥാന്‍. ഇരുപത് വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഒരു ഹിന്ദുമന്ത്രിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയാണ് പ്രധാനമന്ത്രി ഷാഹിദ് ഖകാന്‍ അബ്ബാസിയുടെ പുതിയ മന്ത്രിസഭ അധികാരമേറ്റത്.

പിഎംഎല്‍-എന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി ന്യൂനപക്ഷ സംവരണ സീറ്റില്‍ നിന്ന് ദേശീയ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ദര്‍ശന്‍ ലാല്‍ ആണ്് മന്ത്രിയായി ചുമതലയേറ്റത്. ഡോക്ടറാണ് ദര്‍ശന്‍ലാല്‍. 46 മന്ത്രിമാരാണ് പുതിയ മന്ത്രിസഭയിലുള്ളത്.

65 വയസ്സുകാരനാണ് ദര്‍ശന്‍ ലാല്‍.ഷാഹിദ് ഖകാന്‍ അബ്ബാസിയുടെ പുതിയ മന്ത്രിസഭയില്‍ 28 കേന്ദ്രമന്ത്രിമാരും 18 സഹമന്ത്രിമാരുമാണുള്ളത്. ലാല്‍ സിന്ധ് പ്രവിശ്യയിലെ മിര്‍പൂര്‍ മതേലൊ പട്ടണത്തിലാണ് താമസിക്കുന്നത്.

Advertisement